Advertisment

കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നു എങ്കിൽ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു ; ഏതു അഴിമതിയുടെയും മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ട്; ചോദിക്കാൻ പാടില്ല എന്നു പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നു എങ്കിൽ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഏതു അഴിമതിയുടെയും മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ട്. ചോദിക്കാൻ പാടില്ല എന്നു പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. അസാധാരണ കാലത്തെ അസാധാരണ കൊള്ളക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസ് എൻഐഎയുടെ അന്വേഷണത്തിൽ വന്നിതനാൽ മുഖ്യമന്ത്രി രാജി വെക്കണം. അവതാരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിൽ ആണ് ഉള്ളത്. എൽഡിഎഫ് കൺവീനർ സ്‌ഥാനത്തു നിന്നാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നത്.

ഉന്നതരുടെ പേര് പറയാതിരിക്കാൻ സ്വപ്നക്ക് പരിശീലനം നൽകുകയാണ് . ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്നു. എൻഐഎയുടെ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

latest news cm pinarayi all news shafi parambil mla
Advertisment