Advertisment

രാഷ്ട്രീയത്തിനു അവധി നല്‍കി പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയും സിപിഎം എംപി രാജേഷും ദുരിതാശ്വാസ ക്യാമ്പുകളില്‍

New Update

publive-image

Advertisment

പാലക്കാട്: രാഷ്ട്രീയത്തിനു അവധി നല്‍കി പാലക്കാട്ടെ യുവ കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പിലും സിപിഎം എംപി എം.ബി രാജേഷും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓണക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഒന്നിച്ചെത്തി ഒന്നിച്ചുതന്നെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

ദുരന്തമുണ്ടായത് മുതല്‍ ഷാഫിയും തങ്ങളും ഒരുമിച്ചാണ് പാലക്കാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം വഹിച്ചതെന്ന് എം.ബി രാജേഷ് പറഞ്ഞു. കക്ഷിരാഷ്ട്രീയവും മതവും ഇവിടെ വിഷയമല്ലന്നും ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും ഒരുമിച്ചാണ് ക്യാമ്പുകളിലേക്ക് എത്തിയത്. ഈ ദുരന്തത്തില്‍ നിന്നും ജനങ്ങളെ കരകയറ്റുന്നതിന് തങ്ങള്‍ ഒരുമിച്ചു നില്‍കുമെന്നും ഇരുനേതാക്കളും അറിയിച്ചു.

തങ്ങള്‍ക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ അത് പാലക്കാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജനങ്ങളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസം പാടില്ലെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ പ്രയാസങ്ങളെ ചിരിച്ചു കൊണ്ട് നേരിടുകയാണ്. ഇവര്‍ തങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായി ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.

latest palakkad news
Advertisment