Advertisment

പോണ്‍ നായിക മിയയേപ്പോലെ 'ഗോഡ് സെക്സ്' മോഡലില്‍ അഭിനയിക്കാന്‍ താല്പര്യം അറിയിച്ച് ഷക്കീല രംഗത്ത്. മുന്‍ ഗ്ലാമര്‍ നായികയുടെ രണ്ടാം വരവ് ആഘോഷമാകുമെന്ന് സൂചന

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നഗ്നതയുടെ എല്ലാ അതിരുവരമ്പുകളും ലംഘിച്ച രാം ഗോപാല്‍ വര്‍മയുടെ 'ഗോഡ് സെക്സ് ആന്റ് ദ ട്രൂത്ത്' മോഡല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്പര്യം അറിയിച്ച് ഗ്ലാമര്‍ നായിക ഷക്കീല രംഗത്ത്.'ഗോഡ് സെക്സ് ആന്റ് ദ ട്രൂത്ത്' ഒരു രണ്ടാംഭാഗം ഉണ്ടെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷക്കീലയുടെ വെളിപ്പെടുത്തല്‍.

മിയ മല്‍ക്കോവ എന്ന പോണ്‍ നായിക പൂര്‍ണ്ണ നഗ്നയായി അഭിനയിച്ച ചിത്രമാണ് 'ഗോഡ് സെക്സ് ആന്റ് ദ ട്രൂത്ത്'. ഇതിടെ നഗ്നതാ പ്രദര്‍ശനം കേസായി മാറിയപ്പോള്‍ രാം ഗോപാല്‍ വര്‍മ്മ ഇത് തന്‍റെ ചിത്രമല്ലെന്ന വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സമാന രീതിയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെന്നാണ് ഷക്കീലയുടെ വെളിപ്പെടുത്തല്‍.

publive-image

ഒരിടവേളയ്ക്ക് ശേഷം ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ച നടിയായിരുന്നു ഷക്കീല . അതിനിടെ ശീലാവതി എന്ന ഗ്ലാമര്‍ സിനിമയിലൂടെ തിരിച്ച്‌ വരവിനൊരുങ്ങുകയാണ്‌ താരം. അതിനിടയിലാണ് തന്റെ പുതിയ ആഗ്രഹം അവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ടാം വരവ് ഗംഭീരമാക്കാനുള്ള പുറപ്പാടിലാണ് ഷക്കീല എന്നാണ് സൂചന.

publive-image

90 കളുടെ അവസാനവും രണ്ടായിരങ്ങളുടെ ആരംഭത്തിലും മലയാള സിനിമാ വ്യവസായത്തെ താങ്ങി നിര്‍ത്തിയ ഘടകം ഷക്കീലയായിരുന്നു. അന്ന് സെറ്റുകളില്‍ നിന്നും സെറ്റുകളിലേയ്ക്ക് എന്ന നിലയിലായിരുന്നു ഇവരുടെ പ്രയാണം . എന്നാല്‍ രാം ഗോപാല്‍ വര്‍മ ഷക്കീലയുടെ വെളിപ്പൊടുത്തലിനോട് പ്രതികരിച്ചിട്ടില്ല .

മലയാളത്തലും തമിഴിലുമായി ഒരുപാട് ആരാധകരുള്ള നടിയാണ് ഷക്കീല .

cinema malayala cinema miya
Advertisment