Advertisment

അപകടസ്ഥലത്തുതന്നെ മരിച്ച കണ്ടക്ടറുടെ മുഖം വികൃതമായ നിലയിലായിരുന്നു ; കൊട്ടിയം അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വിവരിച്ച് ദൃക്‌സാക്ഷി

New Update

കേരളത്തെ നടുക്കി മൂന്നുപേരുടെ ജീവന്‍ അപഹരിച്ച കൊട്ടിയം അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അപകടകാരണങ്ങളിലും കൂടുതല്‍ വ്യക്തത വന്നു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതുമൂലമാണ് അപകടം സംഭവിച്ചതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Advertisment

publive-image

അന്വേഷണവും കുറ്റപ്പെടുത്തലും തുടരുമ്പോഴും സാധാരണക്കാര്‍ക്ക് ഇതെല്ലാം വെറും വാര്‍ത്ത മാത്രമാണ്. എന്നാല്‍ അപകടം നടക്കുമ്പോള്‍ കണ്ട് നില്‍ക്കുന്നവരുടെ മനസില്‍ ഒറ്റ ചിന്തയേ ഉണ്ടാകൂ.. ദൈവമേ ആര്‍ക്കും ഒന്നും സംഭവിക്കരുതേ..

ഒരു നന്മ മനസിന് പറയാനുള്ള തന്റെ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. അന്ന് അസഹനീയമായ വേദന ഉണ്ടായിരുന്നു.. കാലില്‍ നിന്ന് രക്തം ഒഴുകി എന്നാല്‍ അതെല്ലാം മറന്നു.. ജീവനുവേണ്ടി കേണപേക്ഷിക്കുന്നവരുടെ മുഖം മാത്രമായിരുന്നു മനസില്‍

ഷെമീര്‍ മുഹമ്മദ് എന്ന 20കാരന്റെ കഥ;

ജോലികഴിഞ്ഞു വന്നു തലചായ്ക്കാന്‍ കിടന്ന ഷെമീര്‍ മുഹമ്മദ് അപടക്കം പൊട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടാണു പുറത്തേക്ക് ഓടിയത്. നോക്കിയപ്പോള്‍ ഇത്തിക്കര പാലത്തിനു സമീപം വാഹനങ്ങള്‍ ഇടിച്ച കാഴ്ച. വാഹനങ്ങളില്‍നിന്നും ഉയര്‍ന്നത് പുകയും കൂട്ടനിലവിളിയും മാത്രം. ബസിന്റെ മുന്‍വശം കണ്ടതോടെ പലരും എന്തു ചെയ്യാനാകുമെന്നറിയാത്ത അവസ്ഥയിലായി. ഡോറുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഏതു വഴി ബസിനുള്ളില്‍ കയറും എന്ന ആശങ്കയും. ലോറിയുടെയും ബസിന്റെയും മുന്‍വശം കുരുങ്ങിയ നിലയിലും. ഒരാള്‍ക്കു പോലും ഉള്ളില്‍ കയറാന്‍ പറ്റാത്ത അവസ്ഥ. ഉടന്‍ ഷെമീറും സുഹൃത്തുക്കളും ബസിന്റെ പുറകുവശത്തെ എക്‌സിറ്റ് ഡോര്‍ തകര്‍ത്തു ഉള്ളില്‍ കയറി.

വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാരെ ഓരോരുത്തരെയായി പുറത്തെത്തിച്ചു. പരുക്കേറ്റവരെ അതുവഴി വന്ന വാഹനത്തില്‍ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. അപകടസ്ഥലത്തുതന്നെ മരിച്ച കണ്ടക്ടറുടെ മുഖം വികൃതമായ നിലയിലായിരുന്നു. ഇയാളെ ഷെമീറും സുഹൃത്തുക്കളും ചേര്‍ന്നു പുറത്തേക്കു മാറ്റി. അപ്പോഴും ഡ്രൈവര്‍ അബ്ദുല്‍ അസീസിനു ജീവന്റെ തുടിപ്പുണ്ടായിരുന്നു.

സ്റ്റിയറിങ്ങിനിടയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷെമീറിന്റെ കാലില്‍ കമ്പി തുളച്ചുകയറി. അതു കാര്യമാക്കാതെ ഡ്രൈവറെ പുറത്തെടുത്തു. അപ്പോഴേക്കും കാലിലൂടെ രക്തം വാര്‍ന്നൊഴുകി. സംഭവസ്ഥലത്തെത്തിയ പോലീസിന്റെ നിര്‍ദേശപ്രകാരം ഷെമീറിനെയും സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നു തുന്നലിട്ടു

മൈക്ക് ഓപ്പറേറ്ററായ ഷെമീര്‍ ഇത്തിക്കര ആറിനോടു ചേര്‍ന്നു ഹോട്ടലും നടത്തുന്നുണ്ട്. ലോറി ഡ്രൈവറെ അഗ്‌നിശമനസേനാംഗങ്ങള്‍ എത്തി മുക്കാല്‍ മണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അപകടത്തില്‍ ലോറിയുടെയും ബസിന്റെയും ഡ്രൈവര്‍മാരും ബസ് കണ്ടക്ടറുമാണു മരിച്ചത്.

Advertisment