Advertisment

കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിക്കൊല്ലണം’; പൊട്ടിക്കരഞ്ഞ് ഷമി

New Update

ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ഒത്തുകളി ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തന്നെ തൂക്കിക്കൊല്ലാമെന്ന് മുഹമ്മദ് ഷമി. ഇന്ത്യ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹസിന്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ഷമി പ്രതികരിച്ചത്. അഭിമുഖത്തിനിടയില്‍ ഷമി പൊട്ടിക്കരയുകയും ചെയ്തു.

Advertisment

ഏത് അന്വേഷണത്തിനും തയ്യാറാണ്. എന്റെ രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ല. ഒത്തുകളി ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറാന്‍ തയ്യാറാണ്’ അഭിമുഖത്തില്‍ കരഞ്ഞുകൊണ്ട് ഷമി പറഞ്ഞു.

publive-image

ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്താന്‍കാരി അലിഷ്ബയില്‍ നിന്ന് ഷമി പണം സ്വീകരിച്ചുവെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ക്രിക്കറ്റ് ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയര്‍മാന്‍ നീരജ് കുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ പണം വാങ്ങിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതു ശരിയാണോയെന്നും അങ്ങനെയെങ്കില്‍ എന്താവശ്യത്തിനാണു പണം സ്വീകരിച്ചതെന്നും അന്വേഷിക്കാനാണു നിര്‍ദ്ദേശം.

ഷമിക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Advertisment