Advertisment

ആ ഒരു സങ്കടം ഇതോടെ മാറികിട്ടി! തുറന്ന് പറഞ്ഞ് നടി ശാന്തികൃഷ്ണ!!

author-image
ഫിലിം ഡസ്ക്
New Update

Image result for shanthi krishna

Advertisment

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമായിരുന്നു ശാന്തികൃഷ്ണ. 1980ല്‍ പുറത്തിറങ്ങിയ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ സിനിമയില്‍ എത്തിയിരുന്നത്. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന നടി ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു തിരിച്ചെത്തിയിരുന്നത്.

Image result for shanthi krishna

നിവിന്‍പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ തിരിച്ചുവരവ് നടത്തിയിരുന്നത്. തിരിച്ചുവരവില്‍ ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചതോടെ നടിക്ക് സിനിമയില്‍ തിരക്കേറുകയായിരുന്നു.

Image result for shanthi krishna film fair

മിന്റ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ തിരിച്ചുവരവ് നടത്തിയിരുന്നത്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ശാന്തികൃഷ്ണ അവതരിപ്പിച്ചിരുന്നത്. കാന്‍സര്‍ രോഗ ബാധിതയായ ഷീലാ ചാക്കോ എന്ന കഥാപാത്രത്തെയായിരുന്നു നടി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. രോഗത്തെ പോസിറ്റീവ് മൈന്‍ഡോടെ നേരിട്ട ഷീല ചാക്കോയെന്ന കഥാപാത്രം ശാന്തികൃഷ്ണയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രങ്ങളിലൊന്നായിരുന്നു.

Image result for shanthi krishna

ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളില്‍ മലയാളത്തിലെ മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം ലഭിച്ചത് ശാന്തികൃഷ്ണയ്ക്കായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ പ്രകടനത്തിനു തന്നെയാണ് ശാന്തിക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു നടി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നത്. ഷീല ചാക്കോ എന്ന കഥാപാത്രത്തിന് നേരത്തെ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടിക്ക് നേടിക്കൊടുത്തിരുന്നത്

Image result for shanthi krishna

ഫിലിംഫെയര്‍ പുരസ്‌കാര നേട്ടത്തിനു ശേഷം ശാന്തിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു...."സത്യത്തില്‍ വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിട്ടും ഒരുതവണ പോലും ഈ പുരസ്‌കാരം നേടാന്‍ കഴിയാത്തതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു.എന്നാല്‍ തിരിച്ചുവരവില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അതു നേടാനായി എന്നതില്‍ വളരെ സന്തോഷമുണ്ട്. ഫിലിംഫെയര്‍ പുരസ്‌കാര നേട്ടത്തിനു ശേഷം ശാന്തികൃഷ്ണ പറഞ്ഞു.

Advertisment