Advertisment

ഷാര്‍ജയില്‍ പ്രവാസികളുടെ പണംതട്ടിയ 2 ലോട്ടറി തട്ടിപ്പുകാര്‍ അറസ്റ്റില്‍. തട്ടിപ്പിനെതിരെ പോലീസ് മുന്നറിയിപ്പ്

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഷാർജ ∙ വന്‍തുക സമ്മാനം വാഗ്ദാനം ചെയ്ത് പ്രവാസികളെയുള്‍പ്പെടെ കബളിപ്പിച്ചു ടെലിഫോണിൽ തട്ടിപ്പുനടത്തി പണം തട്ടിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വൻ തുകയുടെ സമ്മാനം ലഭിച്ചതായി അറിയിക്കുകയും നടപടിക്രമങ്ങൾക്കു പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡും കൈക്കലാക്കി ‌പണം തട്ടുന്നു. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കേണ്ട നമ്പരുകൾ: 999, 06 5632222, 800151. 7999 എന്ന നമ്പരിൽ എസ്എംഎസ് ചെയ്യാം. ഇമെയിൽ: tech_crimes@shjpolice.gov.ae

kuwait latest
Advertisment