Advertisment

സ്‌ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ഇന്നലെ ഉണര്‍ന്നത്..! കാറില്‍ നിന്ന് കരച്ചില്‍ കേട്ട് അടുത്തെത്തി; കണ്ണുകളിലെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല; ബാലഭാസ്‌കറിനും കുടുബത്തിനും സംഭവിച്ചത് ഇങ്ങനെ ; ദൃക്‌സാക്ഷി പറയുന്നു

New Update

തിരുവനന്തപുരം: സ്‌ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ഇന്നലെ ഉണര്‍ന്നത്. കാറിനുള്ളില്‍ നിന്നും ദയനീയ ശബ്ദങ്ങളുയരുന്നുണ്ടായിരുന്നു. അപകടം നേരില്‍ക്കണ്ട ശ്രീപാദം കോളനിയിലെ ഷീജയുടെ കണ്ണുകളിലെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഷീജയുടെ വീടിനു തൊട്ടുമുന്നിലെ മരത്തിലാണ് കാര്‍ ഇടിച്ചുകയറിയത്.

Advertisment

ശ്രീപാദം കോളനി നിവാസികള്‍ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. കാറിന്റെ മുന്‍വശം തകര്‍ന്ന് ഉള്ളിലേക്കു കയറിയിരുന്നു. അവിടെ ബാലഭാസ്‌കറും കുഞ്ഞും ഡ്രൈവര്‍ അര്‍ജുനനും കുരുങ്ങിക്കിടക്കുകയായിരുന്നു

publive-image

വയലിന്‍ വിദഗ്ധന്‍ ബാലഭാസ്‌കറാണ് അപകടത്തില്‍പ്പെട്ടത് എന്നൊന്നും അവിടെ എത്തിയവര്‍ക്ക് അറിയില്ലായിരുന്നു. എങ്ങനെ കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു ചിന്ത. അപ്പോഴേക്കും മംഗലപുരം സ്റ്റേഷനിലെ ഹൈവേ പട്രോളിങ് പോലീസും എത്തി. രക്ഷാപ്രവര്‍ത്തനം അപകടകരമായതിനാല്‍ ശ്രദ്ധാപൂര്‍വമായിരുന്നു പിന്നീടുള്ള നീക്കം . ഗ്ലാസ് പൊട്ടിച്ചു ഡോര്‍ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.

കുഞ്ഞിനു നേരിയ അനക്കമുണ്ടെങ്കിലും അബോധാവസ്ഥയിലായിരുന്നു. അതുവഴിവന്ന കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ ബസ് സംഭവസ്ഥലത്തു നിര്‍ത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായവരെ ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

Advertisment