Advertisment

കശ്മീരിലെ ആക്ടിവിസ്റ്റും ജെഎൻയു ഗവേഷക വിദ്യാർത്ഥിനിയുമായ ഷെഹ്‌ലാ റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്: രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ മൂന്നുകോടി രൂപ വാങ്ങിയെന്ന് ആരോപണം

New Update

publive-image

ജമ്മു കശ്മീര്‍: കശ്മീരിലെ ആക്ടിവിസ്റ്റും ജെഎൻയു ഗവേഷക വിദ്യാർത്ഥിനിയുമായ ഷെഹ്‌ലാ റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്.

Advertisment

രാഷ്ട്രീയത്തിന്‍റെ ഭാഗമാകാനായ വന്‍തുക വാങ്ങിയെന്നും മകള്‍ നടത്തുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനത്തേക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് ഷെഹ്‌ലാ റാഷിദിന്‍റെ പിതാവ് അബ്ദുള്‍ റാഷിദ് ഷോറ ആവശ്യപ്പെടുന്നത്.

ഷെഹ്ലയും മകളുടെ സുരക്ഷാ ഗാര്‍ഡും ഭാര്യയും ഷെഹ്ലയുടെ സഹോദരിയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അബ്ദുള്‍ റാഷിദ് ഷോറ ആരോപിക്കുന്നു.

മൂന്ന് കോടി രൂപയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ ഷെഹ്ല വാങ്ങിയത്. മുന്‍ എംഎല്‍എ റാഷിദും, സഹൂര്‍ വത്താലി എന്ന ബിസിനസുകാരനില്‍ നിന്നുമാണ് പണം വാങ്ങിയതെന്നും അബ്ദുള്‍ റാഷിദ് ഷോറ ആരോപിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് എന്‍ഐഎ അറസ്റ്റ് ചെയ്തവരാണ് ഇവരെന്നും ഡിജിപിക്കുള്ള കത്തില്‍ ഷെഹ്ലയുടെ പിതാവ് വിശദമാക്കുന്നു. മകളുടേയും ഭാര്യയുടേയും ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കണമെന്നും പൊലീസിനോട് അബ്ദുള്‍ റാഷിദ് ഷോറ ആവശ്യപ്പെടുന്നു.

Advertisment