Advertisment

പ്രളയ കെടുതി-എസ്.എം എസ് കേരളോത്സവം 2018 ഉപേക്ഷിച്ചു.

author-image
admin
New Update

റിയാദ് :ഷിഫ മലയാളി സമാജം ഈ മാസം ഇരുപത്തിരണ്ടാം തിയ്യതി അല്‍ അൽഹയറിലുള്ള അൽ ഒവൈദ ഇസ്ത്രയില്‍ വച്ച് നടത്താൻ തിരുമാനിച്ചിരുന്ന കേരളോത്സവം 2018 കേരളത്തിലെ പ്രളയ കെടുതിയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചു.

Advertisment

publive-image

എസ് എം എസ് ഭാരവാഹികള്‍ കേരളോത്സവം 2018 ഉപേക്ഷിച്ച വിവരം വാര്‍ത്താസമ്മേളനം നടത്തി അറിയിക്കുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ലോകം മുഴുവന്‍ പങ്കാളിയാകുന്ന സാഹചര്യത്തില്‍ റിയാദിലെ മലയാളി സമൂഹത്തിനും മാറി നില്‍ക്കാന്‍ കഴിയില്ല ആഘോഷങ്ങള്‍ ഉപേക്ഷിച്ച് ആ പണം ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കാന്‍ ഷിഫ മലയാളി സമാജം പൊതുസമൂഹവുമായി സഹകരിച്ച് പരമാവധി സഹായം എത്തിക്കാന്‍ ശ്രമിക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷമായ റിയാദിലെ ചെറുകിട വ്യവസായമേഖലയായ ഷിഫയിലെ മലയാളികളുടെ സംഘടനയായ ശിഫ മലയാളി സമാജം ജീവകാരുന്ന്യപ്രവര്‍ത്തന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സംഘടനയാണ്.കേരളോത്സവുമായി ബന്ധപെട്ട് രണ്ടു ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രളയ ദുരന്തം വന്നതും പ്രോഗ്രാം ഉപേഷിക്കുന്നതും സാമ്പത്തിക സഹായം ചെയ്യാമെന്ന് പറഞ്ഞിട്ടുള്ള സ്പോണ്സര്‍മാരുമായി സംസാരിച്ച് ലഭിക്കുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ ആര്‍ കെ യുടെ നേതൃത്തത്തില്‍ രൂപികരിച്ചിട്ടുള്ള ജനകിയ സമിതിക്ക് കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഉമ്മർ അമാനത് ( പ്രോഗ്രാം കൺവീനർ ) ഇല്യാസ് സാബു (പ്രസിഡണ്ട്‌) മധു വർക്കല ( സെക്രട്ടറി ) വര്ഗീസ് ആളുകാരൻ.(ട്രെഷറർ ) അശോകൻ ചാത്തന്നൂർ..(വൈസ് പ്രസിഡണ്ട്‌) പ്രകാശ് ബാബു.(ജോയിൻ സെക്രട്ടറി ) എന്നിവര്‍ പങ്കെടുത്തു.

Advertisment