Advertisment

ജനകിയ ഇഫ്ത്താര്‍ ഒരുക്കി ഷിഫ മലയാളി സമാജം.

author-image
admin
New Update

റിയാദ്: റംസാനിലെ പുണ്യം തേടി എല്ലാവര്‍ഷവും ഷിഫ മലയാളി സമാജം ഒരുക്കിയ ജനകിയ ഇഫ്ത്താര്‍ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി .ആയിരത്തില്‍പരം ആളുകള്‍ പങ്കെടുത്ത ഇഫ്ത്താര്‍ സംഗമം തൊഴിലാളി മേഖലയായ പ്രത്യേകിച്ച് മലയാളികള്‍ കൂടുതല്‍ ജോലിചെയ്യുന്ന ഷിഫ സനയയില്‍ തൊഴിലാളികളുടെ മൂന്ന് ക്യാമ്പുകളിലായി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തില്‍ രാഷ്ട്രിയ സാംസ്കാരിക ജീവകാരുന്ന്യ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കെടുത്തു.

Advertisment

publive-image

എസ് എം എസ് ഇഫ്ത്താര്‍ സംഗമം  മീഡിയ ഫോറം കോഡിനെറ്റര്‍ ബഷീര്‍ പാങ്ങോട് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിക്കുന്നു.

വിശുദ്ധ റമദാനില്‍ മനുഷ്യര്‍ക്ക് ദൈവം നിര്‍ബന്ധമാക്കിയ വ്രതം മനുഷ്യനെ പട്ടിണിക്കിട്ട് പീഢിപ്പിക്കലല്ല മറിച്ച് അവന്റെ ശരീരത്തെയും മനസ്സിനെയും സ്പുടം ചെയ്ത് ദൈവം നുഷ്യര്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടിയാണെന്നും തിന്മകള്‍ വെടിഞ്ഞ് നന്മകള്‍ സ്വായത്തമാക്കി ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ റംസാന്‍ വൃതം ഉപയോഗപെടുത്തണമെന്ന്  റമദാന്‍ സന്ദേശം നല്‍കികൊണ്ട്  ഇസ്ലാഹി സെന്‍റെര്‍ പ്രതിനിധി  അബ്ദുല്‍ റഹ്മാന്‍ ചൂണ്ടികാണിച്ചു.

publive-image

ഷിഫ മലയാളി സമാജം പ്രസിഡണ്ട്‌ സാബു പത്തടി അധ്യക്ഷത വഹിച്ച ഇഫ്ത്താര്‍ സംഗമ സൗഹാര്‍ദ്ദ സമ്മേളനത്തില്‍ ബഷീര്‍ പാങ്ങോട് ,ഷംനാദ് കരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍ , നാസര്‍ കല്ലറ ,വിജയന്‍ നെയ്യാറ്റിന്‍കര,കെ.കെ.സാമുവല്‍ ,അയൂബ് കരൂപടന്ന ,വിക്കി മാവേലിക്കര ,ഷിബു പത്തനാപുരം,അബു ഇബ്രാഹിം  തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

publive-image

മധു വര്‍ക്കല , വര്‍ഗീസ്‌ ,അലി മക്കഹ സ്റ്റോര്‍, ഉമ്മര്‍ അമ്മാനത്ത്, മനോജ്‌ ,അശോകന്‍ രതീഷ്‌ ,രണദേവ്, ദാസ്‌ ,സുരേഷ് ,ബിജു, ചന്ദ്രന്‍ ,ഫിറോസ്‌ , എന്നിവര്‍ ഇഫ്ത്താര്‍ സംഗമത്തിന് നേത്രുത്വം നല്‍കി.

Advertisment