Advertisment

ഡല്‍ഹി ഒന്ന് മനസ്സ് വെച്ചിരുന്നെങ്കില്‍ ആ നേട്ടം എന്നെ തേടിയെത്തിയേനെ: തുറന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍

New Update

publive-image

Advertisment

 

ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരെ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി മാറി സണ്‍റൈസസ് ഹൈദരാബാദ്. മത്സരത്തില്‍ ഇന്ത്യന്‍താരം ശിഖര്‍ ധവാന്റെ ഒരു മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സിനാണ് ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയം സാക്ഷിയായത്.

50 ബോളില്‍ നിന്ന് പുറത്താവാതെ 92 റണ്‍സാണ് ധവാന്‍ വാരിക്കൂട്ടിയത്. മത്സരശേഷം ധവാനോട് എട്ട് റണ്‍സകലെ സെഞ്ച്വറി നഷ്ടമായതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ രസകരമായ ഒരു മറുപടിയാണ് ധവാന്‍ നല്‍കിയത്.’ഡല്‍ഹി കുറച്ചുകൂടി റണ്‍സ് നേടിയിരുന്നെങ്കില്‍ എനിക്ക് സെഞ്ച്വറി നേടാമായിരുന്നു’. ധവാന്‍ പറഞ്ഞു.

മത്സരത്തില്‍ ഇരു ടീമുകളും കാണികള്‍ക്ക് മികച്ച കാഴ്ചവിരുന്നു തന്നെയാണ് ഒരുക്കിയത്. ഡല്‍ഹി നിരയില്‍ നിന്നും ഋഷഭ് പന്തിന്റെ വെടിക്കെട്ടാണ് ആദ്യം ഉണ്ടായത്. ഋഷഭ് പന്ത് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 1875 (20) റണ്‍സാണ് ഡല്‍ഹി നേടിയത്. 56 പന്തുകളില്‍ നിന്നാണ് ഋഷഭ് തന്റെ കന്നി ഐ പി എല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആദ്യ പത്തോവറിലെ മെല്ലെപ്പോക്കിന് ശേഷമാണ് പന്ത് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ധവാനൊപ്പം നായകന്‍ കെയ്ന്‍ വില്യംസനുംകൂടി ചേര്‍ന്നപ്പോള്‍ ഡല്‍ഹിയുടെ പതനം പൂര്‍ത്തിയായി. 53 ബോളില്‍ 83 റണ്‍സുമായി വില്യംസനും ധവാനൊപ്പം നിറഞ്ഞാടി. 18.5 ഓവറില്‍ ജയം സ്വന്തമാക്കുകയായിരുന്നു ഹൈദരാബാദ്.

Advertisment