Advertisment

ശിവസേന എന്‍ഡിഎയിലേക്ക് വരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ; ശിവസേന വന്നില്ലെങ്കില്‍ എന്‍സിപി എന്‍ഡിയിലേക്ക് വരണമെന്നും മന്ത്രി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ശിവസേന എന്‍ഡിഎയിലേക്ക് തിരിച്ചുവരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ശിവസേനയും ബിജെപിയും അധികാരം ഒരുമിച്ച് പങ്കിടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം കഴിഞ്ഞാല്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസിന് കൈമാറണമെന്നും ഈ രീതിയില്‍ സഖ്യമുണ്ടാക്കണമെന്നും അത്താവലെ പറഞ്ഞു.

ശിവസേന വന്നില്ലെങ്കില്‍ ശരദ് പവാറും എന്‍സിപിയും എന്‍ഡിഎയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവസേനയുടെ കൂടെ നിന്നതുകൊണ്ട് പവാറിന് പ്രയോജനമില്ലെന്നും എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ ഗുണമുണ്ടാകുമെന്നും അത്താവലെ പറഞ്ഞു.

Advertisment