Advertisment

രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് തന്നെയാണ് ബിരുദം നേടിയതെന്ന് ശിവസേന ;വോട്ടിങ് മെഷീനിലെ തിരിമറിയാണ് ബിജെപിയുടെ വിജയമന്ത്രം

New Update

ന്യൂഡല്‍ഹി: ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ശിവസേന രംഗത്ത്. രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്നും തന്നെയാണ് ബിരുദം എടുത്തതെന്ന് ഇപ്പോള്‍ തെളിഞ്ഞതായി ശിവസേന നേതാവ് സഞ്ചയ് റവത്ത് പറഞ്ഞു.

Advertisment

publive-image

പ്രസംഗത്തിന്റെ അവസാനത്തോടെ രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത നടപടി നരേന്ദ്ര മോഡിയെ ഞെട്ടിച്ചുവെന്നും ജനങ്ങള്‍ ഇതെല്ലാം നാടകമാണെന്ന് പറയും എന്നാല്‍ രാഷ്ട്രീയത്തില്‍ ഇത്തരം നാടകങ്ങളുണ്ടെന്നും ശിവസേന വ്യക്തമാക്കി.

ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ആദ്യം പറഞ്ഞസേന പിന്നീട് വിട്ടുനില്‍ക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ പ്രമേയത്തില്‍ ബിജെപിയെ പിന്തുണക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് വെളിപ്പെടുത്തി ശിവസേന രംഗത്തെത്തി.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സംസാരിക്കുകയോ ഒരുതരത്തിലുള്ള ഉറപ്പു നല്‍കാനോ തയാറായിരുന്നില്ലെന്നും ശിവസേന നേതാവ് പറഞ്ഞു. മാത്രമല്ല സാമ്‌നയുടെ മുഖപ്രസംഗത്തില്‍ ബിജെപിയെ കണക്കിന് വിമര്‍ശിക്കുന്നുമുണ്ട്.

പാര്‍ട്ടി ഭൂരിപക്ഷം നേടിയിരിക്കുന്നത് പണമൊഴുക്കികൊണ്ടാണ്. പണം, ആള്‍ബലം, വോട്ടിങ് മെഷീനിലെ തിരിമറി എന്നിവയാണ് ബിജെപിയുടെ വിജയമന്ത്രം. രാജ്യത്ത് വ്യാജ ജനാധിപത്യമാണ് പുലരുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

Advertisment