Advertisment

അഞ്ചാം ക്ലാസിലാണെങ്കിലും ശിവാനി സ്കൂളില്‍ പോകുന്നത് 3 ദിവസം. 23 ദിവസവും ഷൂട്ടിംഗ്. എല്ലാ വിഷയത്തിലും ടീച്ചര്‍ അമ്മ തന്നെ !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഫ്ലവേര്‍സ് ചാനലിലെ 'ഉപ്പും മുളകും' സീരിയലിലെ ശിവാനി എന്ന കഥാപാത്രത്തെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും . അത്രയ്ക്ക് പ്രശസ്തയാണ് ശിവാനി.

അഞ്ഞൂറിൽ പരം എപ്പിസോഡുകൾ പൂർത്തിയാക്കിയ സീരിയലിലെ കഥാപാത്രമാണ് ശിവാനി. അതിനാല്‍ തന്നെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവാനി മിക്കപ്പോഴും ഷൂട്ടിങ്ങില്‍ ആയിരിക്കും. ഷൂട്ടിംഗിന്റെ പേരിൽ സ്‌കൂളിൽ കക്ഷി മാവേലിയാണ്.

publive-image

അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിയായ ശിവാനിയെ പഠിപ്പിക്കുന്നതിനായി അമ്മ മീന ജോലി രാജി വച്ചിരിക്കുകയാണ്. ചാലക്കുടി വിജയഗിരി സ്‌കൂളിലാണ് ശിവാനി പഠിക്കുന്നത്. സ്‌കൂൾ കലോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായ ശിവാനിയുടെ ഇഷ്ട ഐറ്റം ഇംഗ്ലീഷ് , ഹിന്ദി പദ്യപാരായണവും ഇംഗ്ലീഷ് പ്രസംഗവുമാണ്.

മാസത്തിൽ 23 ദിവസവും ഷൂട്ടിംഗ് ആണ്, ബാക്കി ഉള്ള ദിവസങ്ങളിൽ രണ്ടോ മൂന്നോ അവധി ദിവസങ്ങളും ഉൾപ്പെടും ചുരുക്കി പറഞ്ഞാൽ കഷ്ടി നാലോ അഞ്ചോ ദിവസമാണ് സ്‌കൂളിൽ പോകുന്നത്.

publive-image

ഇരിങ്ങാലക്കുട സ്വദേശികളായ ആനന്ദിന്റെയും മീനയുടെയും ഒരേയൊരു മകളാണ് ശിവാനി മേനോൻ എന്ന ശിവാനിക്കുട്ടി. സ്വന്തം പേരുതന്നെയാണ് സീരിയലിലെ കഥാപാത്രത്തിന്റെ പേരാക്കി മാറ്റിയതും.

publive-image

അഭിനയത്തിനൊപ്പം ഡാൻസും പാട്ടും ഒക്കെ ഉണ്ട് ശിവാനിക്ക് കൂട്ടായി. നൃത്തം പഠിക്കുന്നുണ്ട്. പാട്ട് പഠനം പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ്. സമയം ഇല്ല എന്ന പരാതി ഒരു കുസൃതി ചിരിയോടെ ശിവാനി പറയുന്നു.

അഭിനയത്തിൽ സീരിയലിൽ തന്നെ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം. അടുത്തിടെ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശിവാനി സ്വന്തം ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞത്.

Advertisment