പാലക്കാട്∙ കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ ഞായറാഴ്ച 12 മണിക്ക് തുറക്കും. പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കാണ് വെള്ളമെത്തുക. പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തകരാറിലാണ്.
ഇതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടിയോളം ഉയരാൻ സാധ്യതയുണ്ട്. അതിനാല്‍ സമീപപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശം നൽകി.