Advertisment

മാധ്യമങ്ങളെ വിളിച്ച് വരുത്തി കൊലക്കേസ് പ്രതികള്‍ക്കു നേരെ പോലീസിന്റെ സിനിമ സ്റ്റൈല്‍ വെടിവയ്പ്പ്; ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

New Update

അലിഘട്ട്: ഉത്തര്‍പ്രദേശില്‍ പൊലീസും കൊലക്കേസ് പ്രതികളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഘട്ടില്‍ വ്യാഴാഴ്ച്ച രാവിലെ 6.30നായിരുന്നു സംഭവം. ആറ് കൊലക്കേസുകളില്‍ പ്രതികളായ മുസ്താക്കിം, നൗഷാദ് എന്നിവരെയാണ് പോലീസ് വെടി വെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നേരിട്ട് കാണുന്നതിനായി പൊലീസ് സംഘം വിളിച്ചു വരുത്തിയ മാധ്യമങ്ങളാണ് ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Advertisment

publive-image

പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതികളെ വെള്ളിയാഴ്ച്ച രാവിലെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട് പഴയ ഒരു കെട്ടിടത്തില്‍ കയറിയ പ്രതികള്‍ പോലീസിന് നേരെ വീണ്ടും വെടി വയ്ക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രതികള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് മേധാവി അജയ് സഹ്നി പറഞ്ഞു. ക്രിമിനലുകളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിറ്റുണ്ട്.

ബുധനാഴ്ച്ച പ്രതികളുടെ കൂടെയുണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ 2017 മാര്‍ച്ചിനു ശേഷം 66 പേരെയാണ് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.

Advertisment