Advertisment

മെഗാ ഹിറ്റായി ഹൃസ്വചിത്രം "മാസക്കാണ് പ്രധാനം"

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കോവിഡ് വ്യാപനം തടയുന്നതിന് ഏറ്റവും സുരക്ഷിതം കൃത്യമായി മാസ്ക്ക് ഉപയോഗിക്കുക എന്നതാണെന്നുള്ള പ്രാധാന്യം അറിയിച്ച് ഒരുക്കിയ ബോധവൽക്കരണ ഹൃസ്വചിത്രം "മാസക്കാണ് പ്രധാനം" വൈറലായി.

കോവിഡ് വ്യാപനം തടയുന്നതിനുള്ള സന്ദേശവുമായി ഒരുക്കിയ ഹൃസ്വ ചിത്രത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞ മലയാള സിനിമയിലെ സെലിബ്രറ്റികൾ ഒന്നടങ്കം ചിത്രത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നു.

ഇവരിൽ മിക്കവരും ഒരുമിച്ചാണ് അവരുടെ ഫേസ് ബുക്ക്‌ പേജുകളിലൂടെ ചിത്രം റിലീസ് ചെയ്തതും. ചലച്ചിത്ര താരം നിഖില വിമൽ ടൈറ്റിൽ ലോഞ്ച് നിർവഹിക്കുകയും സംവിധായകൻ ലാൽ ജോസ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്ത ചിത്രം പ്രമുഖ സംവിധായകരായ ഒമർ ലുലു, ബോബൻ സാമുവൽ, സന്തോഷ്‌ നായർ, റെജിസ് ആന്റണി, ജെക്സൺ ആന്റണി, സജിത്ത് ജഗദ്നന്ദൻ, ഷെബി, അഞ്ജലി ഉപാസന, നിർമ്മാതാവും പ്രമുഖ ചാരിറ്റി പ്രവർത്തകനുമായ നൗഷാദ് ആലത്തൂർ, വിഷ്ണു ഉണ്ണികൃഷ്ണൻ, അപർണ ബാലമുരളി, ബിബിൻ ജോർജ്, മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടി എന്നിവർ അവരുടെ ഫേസ് ബുക്ക്‌ പേജിലൂടെ ചിത്രം റീലീസ് ചെയ്ത് പിന്തുണ നൽകി.

കൊറോണ കാലത്ത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ചിത്രം നൽകുന്നത്. മാസ്ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യം ആണ് ചിത്രം എടുത്തു കാട്ടുന്നത്. നാം അനുസരിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദേശങ്ങൾ ചിത്രത്തിലൂടെ മികച്ച രീതിയിൽ തന്നെ നമ്മളിലേക്കെത്തിക്കാൻ ഇതിന്റെ അണിയറക്കാർക്ക് സാധിച്ചു.

ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലത്തും മികച്ച സന്ദേശ ബോധവൽക്കരണ ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് സിജോ ജോസഫ് മുട്ടം ആണ്.

നിർമ്മാണം ഐവിൻ ഫിലിംസ് - ജോസ് കുന്നുംപുറം, ക്യാമറ - എഡിറ്റിംഗ് ലിന്റോ തോമസ്, പാശ്ചാത്തല സംഗീതം അരുൺ കുമാരൻ, പ്രൊജക്റ്റ്‌ ഡിസൈനർ ഷറഫ് കരൂപ്പടന്ന, ക്രിയേറ്റിവ് സപ്പോർട്ട് ബിനു ഈ പി, കലാസംവിധാനം സാബു കുഞ്ഞപ്പൻ, മെയ്ക്കപ്പ് സാബു എം കെ, വസ്ത്രാലങ്കാരം ഷാജഹാൻ, ഡിസൈൻ ഡെൽവിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ ജെയ്സൺ കാഞ്ഞാർ, വിതരണം ഗരുഡ് ടാക്കീസ്.

short film
Advertisment