Advertisment

മരുഭൂവിലെ പ്രത്യാശയുടെ പെയ്തിറങ്ങൽ ....

author-image
ഫിലിം ഡസ്ക്
New Update

  രശ്മി നവീൻ ഗോപാൽ

Advertisment

(സ്വതന്ത്ര മാധ്യമ പ്രവർത്തക)

publive-image

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ പരിമിതികൾക്ക് നടുവിൽ നിന്നു കൊണ്ട് ഒരു പറ്റം കലാകാരന്മാർ ഒരുക്കിയ മികച്ച നിലവാരം പുറത്തുന്ന ഹൃസ്വചിത്രം ആണ് പെയ്തൊഴിയും നേരം.

publive-image

കൊറോണ കാലത്തെ സാധാരണ പ്രവാസികളുടെ പ്രശ്നങ്ങൾ വരച്ച് കാണുക്കുന്ന ഓരോ സ്സീനിലും കുവൈറ്റിൽ ഉള്ള ചില മുഖങ്ങൾ തെളിഞ്ഞു കാണാം. അവിടെ സ്നേഹത്തിന്റെ കുളിരുണ്ട്. വ്യത്യസ്ത ചുറ്റുപാടിൽ ഉള്ളവരെങ്കിലും അന്യോന്യം സഹായിക്കാൻ തയ്യാറുള്ള ആളുകൾ അന്യദേശത്ത് വലിയ ആശ്വാസം ആണ്. പ്രവാസികളുടെ ഇടയിൽ ആത്മഹത്യകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായുള്ള സന്ദേശം ആണ് ഈ ചിത്രം.

ഈ സിനിമ തരുന്ന കാഴ്ചക്കൊടുവിൽ എവിടെയോ ഒരു നീറ്റൽ, പിന്നെ പേമാരി പെയ്ത് ഒഴിഞ്ഞ പോലെ ഒരു സമാധാനം ഉണ്ടാകുന്നതും വേറിട്ട അനുഭൂതി തന്നെയാണ്.

നിറമുള്ള സ്വപ്നങ്ങളുമായി കടൽ കടന്നു വന്നതാണ് ഇവിടെ ഉള്ള ഓരോ പ്രവാസിയും. ഉത്തരവാദിത്വങ്ങളുടെ ഭാരം ചുമലിലേറ്റുന്നവരാണ്.. എന്നാൾ വൈറസ് ബാധ ശക്തമായതോടു കൂടി പലരും കാലിടറി വീണു പോയി. ജോലി നഷ്ടപ്പെട്ടവരും, മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാനും, വീടിന്റെ വാടക കൊടുക്കാൻ കഷ്ടപ്പെടുന്നവരും ഒക്കെ ഇവിടെ സാധാരണ കാഴ്ച്ച ആയി മാറി കഴിഞ്ഞിരിക്കുന്നു.

എന്നാൾ പ്രത്യാശയുടെ നേർത്ത ഒരു വെളിച്ഛമായി ആരൊക്കെയോ ചുറ്റും ഉണ്ട്. അതിൽ ചിലത് കർമബന്ധങ്ങളാണ്. അതാണ് ഇവിടെ പലരെയും ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ പ്രേരിപ്പിക്കുന്നതും.

ആരും ഒറ്റയക്കല്ല എന്ന സന്ദേശത്തോടെ അവസാനിക്കുന്ന ഹ്രസ ചിത്രത്തിലെ ഗാനവും ഹൃദയസ്പർശിയാണ്. അതിജീവനത്തിനായ് മണലാരണ്യത്തിൽ വേരുകളാഴ്ത്തി, പിറന്ന നാടിന് താങ്ങായി വർത്തിക്കുന്ന പ്രവാസികൾക്കായാണ് ഈ ചിത്രം സമർപ്പിച്ചിട്ടുള്ളത്

ലാ ലുമിയറിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഭീഷ് തിക്കോടി ആണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രവാസിയുടെ പ്രയാസങ്ങളും പ്രതീക്ഷകളും കയ്യടക്കത്തോടെ പ്രേക്ഷക മനസ്സിലേക്ക് സന്നിവേശിക്കുവാൻ ഈ ഷോർട്ട് ഫിലിമാനായിട്ടുണ്ട്.

മാധവാനായി വേഷമിട്ട വെട്ടിയൂർകാവ് കൃഷ്ണകുമാറിന്റെയും, അൻവർക്കായ് അഭിനയിച്ച ബിൻസ് അടൂരിന്റെ യുംഅഭിനയ മികവ് എടുത്ത് പറയേണ്ടിരിക്കുന്നു. നൗഫൾ മൂടാടി ഛായാഗ്രാഹണവും, അൻവർ അമൻ പശ്ച്ചാത്തല സംഗീതവും ചിത്രത്തിന് കുടുതൽ മികവേ കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഈ സോദ്യോശ ചിത്രത്തിന്റെ നിർമാതാവ് മുസ്തഫ ഹംസ പയ്യന്നൂർ ആണ്. പ്രവാസികളും നാട്ടിലുള്ളവരും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണിത്.

സിനിമ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

">

">

film news short film all news
Advertisment