Advertisment

ഷോര്‍ട്ട്സും വള്ളിച്ചെരുപ്പും ധരിച്ച് ഹോസ്റ്റലിന് പുറത്തിറങ്ങരുത്; ആണ്‍കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

New Update

Image result for aligarh university

ദില്ലി:ഷോര്‍ട്ട്സ്, വള്ളിചെരുപ്പ് തുടങ്ങിയവ ധരിച്ച് ഹോസ്റ്റലിന് പുറത്തിറങ്ങരുതെന്ന് ആണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശവുമായി അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി.യൂണിവേഴ്സിറ്റി നടത്തുന്ന പരിപാടികള്‍ക്ക് കറുത്ത ഷെര്‍വാണിയോ അല്ലെങ്കില്‍ കുര്‍ത്തയും പൈജാമയും ധരിക്കാനും അധികൃതരുടെ വിചിത്രമായ ആവശ്യം.

മാന്യമായി വസ്ത്രം ധരിച്ച് മാത്രം ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാനാണ് ആണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോളേജില്‍ പാലിക്കേണ്ട നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലിസ്റ്റും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. സീനിയറായ ഒരു വിദ്യാര്‍ത്ഥിയും ജൂനിയറായ മറ്റൊരു വിദ്യാര്‍ത്ഥിയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയാണെങ്കില്‍ സീനയര്‍ പണം കൊടുക്കണം. മറ്റൊരു മുറിയിലേക്ക് കയറുന്നതിന് മുമ്പ് വാതില്‍ തട്ടി അനുവാദം വാങ്ങണം. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവരുമായി പങ്കുവെക്കണം തുടങ്ങി ഒട്ടേറെ നിയമങ്ങളാണ് ലിസ്റ്റിലുള്ളത്. കര്‍ശന നിയമങ്ങളുള്ള സര്‍ ഷാ സുലൈമാന്‍ ഹാളാണ് അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന ഹോസ്റ്റല്‍. 650 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്.

Advertisment