Advertisment

പ്രമുഖ നടിമാരുടെ പേരുകൾ പുറത്ത് വിടുമെന്ന് ശ്രീ റെഡ്ഡി; താരസുന്ദരിമാരുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

Advertisment

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ തന്നെ പിടിച്ചു ഉലച്ചിരുന്നു. ശ്രീയുടെ ലൈംഗികാരോപണങ്ങള്‍ തെലുങ്ക് സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. ടോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് നേരെയായിരുന്നു ശ്രീ വിരല്‍ ചൂണ്ടിയത്. നടന്‍ സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല നട‌ന്‍ നാനി എന്നിവരെ കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്.

തെലുങ്ക് കഴിഞ്ഞു ഇപ്പോള്‍ തമിഴ് താരങ്ങളെയാണ് ശ്രീ നോട്ടമിട്ടിരിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകരായ മുരുഗദോസ്, സുന്ദര്‍.സി, തമിഴ് നടന്‍ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ, എന്നിവര്‍ക്കെതികരെ ഗുരുതര ആരോപണമാണ് ശ്രീ ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ വെലിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച്‌ ശ്രീ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം നടന്മാരും സംവിധായകന്‍മാരുമാണെങ്കില്‍ ഇപ്പോള്‍ നടിമാര്‍ക്ക് നേരെയാണ് ആരോപണം. പ്രമുഖ നടിമാര്‍ക്ക് നേരെയാണ് നടി ഭീഷണി മുഴക്കുന്നത്.

നടിയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രമുഖരുടെ പട്ടിക അവസാനിക്കുന്നില്ലേ എന്ന് പലരും താരത്തെ വിമര്‍ശിച്ച്‌ ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ക്കുള്ള മറുപടിയുമായിട്ടാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍ നടന്മാരുടേയും സംവിധായകന്മാരുടേയും പേര് കണ്ട് ഞെട്ടിയവര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍ ചിലപ്പോള്‍ ഹൃദയയമിടിപ്പ് വരെ നിര്‍ത്താന്‍ ഇടയുണ്ട്.

ഇത്തവണ പ്രമുഖ നടിമാരുടെ പേരുകളാണ് ശ്രീ പുറത്തു വിട്ടിരിക്കുന്നത്. എന്റെ ലിസ്റ്റ് വളരെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര നായികമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്. പേര് എടുത്തു പറയാതെയായിരുന്നു നടിയുടെ വെലിപ്പെടുത്തല്‍ . എന്നാല്‍ ചില സൂചനകള്‍ നടി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം മികച്ച നടിമാരാണെന്നും മുന്‍നിര നായികമാരാണെന്നുംവര്‍ അവരുടെ ലിസ്റ്റിനെക്കുറിച്ച്‌ തുറന്ന് പറയുകയാണെങ്കില്‍ ആ വലിയ ലിസ്റ്റ് കണ്ട് നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയ സൂചനകള്‍ നല്‍കുന്നുണ്ട്. കുറച്ച്‌ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് കൂട്ടിവായിച്ചാല്‍ ചില നടിമാരുടെ പേരിലാണ് അവസാനിക്കുന്നത്. തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെയാണ് താരം ടാര്‍ജറ്റ് ചെയ്യുന്നതെന്ന് വ്യക്തം.

ഹന്‍സികയെയും തമന്നയെയും ശ്രീ റെഡ്ഡി പരാമര്‍ശിക്കുന്നുണ്ട്.ഹാന്‍സികയുടേയും തമന്നയുടേയും കയ്യിലുള്ളത് വലിയ ലിസ്റ്റുകളാണ്. ഞാന്‍ ഉദ്ദേശിച്ചത് ചിത്രങ്ങളാണെന്നാണ് ശ്രീ റെഡ്ഡിയുടെ പരിഹാസ രൂപേണെ പറയുന്നുണ്ട്. എന്തായാലും ശ്രീയുടെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ വിറപ്പിച്ചിട്ടുണ്ട്.

https://www.facebook.com/iamsrireddy/posts/2159968097583444

https://www.facebook.com/iamsrireddy/posts/2160142844232636

Advertisment