Advertisment

ഷുഹൈബ് വധ൦. 6 പേര്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെ പൊക്കിയത് പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നെന്ന് സൂചന

New Update

publive-image

Advertisment

കണ്ണൂര്‍: ഷുഹൈബ് വധക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചന. ഇവരെ ഇപ്പോള്‍ ചോദ്യം ചെയ്തു വരികയാണ്.

പ്രതികളെ സംബന്ധിച്ച് പോലീസിനു നേരത്തെ കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിശോധനയും നടന്നിരുന്നു. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താത്തതിനെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്. ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് രംഗത്ത് വന്നിരുന്നു. പോലീസിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

kannur kannur murder cpm - congress shuhaib
Advertisment