Advertisment

തൃത്താലയിൽ എസ്.ഐക്ക് സ്ഥലംമാറ്റം

New Update

സത്യാസന്തനായ പോലീസ് ഓഫീസർ എന്ന നിലക്ക് കുറഞ്ഞ കാലയളവിനുളളിൽ തൃത്താലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സബ് -ഇൻസ്പെക്ടർ കൃഷ്ണൻ എം കാളിദാസിന്റെ കസേര തെറിച്ചു .

Advertisment

publive-image

ലഹരി മാഫിയക്കെതിരെ ശക്തമായി പോരാടി ഒട്ടനവധി കഞ്ചാവ് മാഫിയ സംഘങ്ങളെ വലയിൽ കുടുക്കുകയും സാമൂഹ്യ വിരുദ്ധരുടെയും മറ്റും പേടി സ്വപ്നമാവുകയും ചെയ്ത ഇദ്ധേഹത്തിനും ലഭിച്ച സ്ഥലം മാറ്റം രാഷ്ട്രീയ പക പോക്കലാണെന്നും പറയപ്പെടുന്നു .

സ്റ്റേഷൻ എസ് ഐ ആയി മൂന്ന് വർഷം വരെ സേവനം അനുഷ്ഠിക്കാൻ അനുവാദമുണ്ട് .ഡി ജി പി ക്ക് ഏത് സമയത്തും സ്ഥലം മാറ്റാനും അധികാരമുണ്ട് .പക്ഷേ അതിന്നും ഒരു കാരണം വേണമല്ലോ മാസങ്ങൾക്കുളളിൽ കിലോ കണക്കിന് കഞ്ചാവ് പിടിച്ചതും മണ്ണ് മണൽ മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതും ഉന്നത ഉദ്ധ്യോഗസ്ഥർക്ക് അവമതിപ്പു ഉളവാക്കി എന്നാണു റിപ്പോർട്ട.ജന്മി കുടിയാൻ വ്യവസ്ഥിതി ഇനിയും അവസാനിച്ചില്ലേ എന്നാണു പ്രദേശത്തുകാരുടെ ചോദ്യം

Advertisment