Advertisment

മമ്മുട്ടിയേം മോഹൻലാലിനേം ലംബോര്‍ഗിണി വാങ്ങിച്ച പ്രിത്വിരാജിനെയും കണ്ടു വല്ലാതെ അങ്ങ് കുശുമ്പാവണ്ട മാതൃഭൂമി ! സാറ്റ് കളിക്കുമ്പോൾ ഒളിച്ചിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുന്ന ഈ ഏർപ്പാട് ഫൗൾ ആണ് - മാതൃഭൂമിയെ കണക്കറ്റ് വിമര്‍ശിച്ച് യുവ സംവിധായകന്‍ സിബി ജോസ് ചാലിശ്ശേരി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ഇര' ഫിലിം റിവ്യൂവില്‍ സിനിമയുടെ ക്ലൈമാക്സ് വരെ പരാമര്‍ശിക്കപ്പെട്ടത് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവ സംവിധായകന്‍ സിബി ജോസ് ചാലിശ്ശേരി മാതൃഭൂമിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത് .

മാതൃഭൂമി, മക്കളെ, നിങ്ങള് വിചാരിക്കുന്ന പോലെ ഒന്നുമില്ലന്നേ, കുശുമ്പാവാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ലെന്നേ, കുത്തി കഴപ്പ് ഉണ്ടാവാൻ മാത്രം പെട്ടിയിലൊന്നും വീണിട്ടില്ലെന്നേ...

കഴിഞ്ഞ കൊല്ലം റിലീസ് ചെയ്ത 130 സിനിമകളിൽ വിരലിലെണ്ണാവുന്ന ചിലതിനെ മുടക്കുമുതൽ തിരിച്ചു കിട്ടിയിട്ടുള്ളു.. ബാക്കിനിയുള്ളതിന്റെ കാര്യം ഒക്കെ കഷ്ടാണ്.

പിന്നെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ, മുക്കാൽ പങ്കും പാവങ്ങളാണെന്നേ.. ഏതാനും ചില ഡയറക്ടർമാർ, ഒന്നോ രണ്ടോ മൂന്നോ ക്യാമറാമാൻമാർ, പതിനായിരത്തിൽ രണ്ട് എന്ന തോതിൽ ചില നടീനടന്മാർ അത്രക്കും ചുരുക്കം പേർക്കേ വല്ലതും തടഞ്ഞിട്ടുള്ളു ഇത്രേം കാലത്തെ സിനിമ ചരിത്രമെടുത്താൽ..

publive-image

മമ്മുട്ടിയേം മോഹൻലാലിനേം ലംബോര്ഗിണി വാങ്ങിച്ച പ്രിത്വിരാജിനെയും കണ്ടു വല്ലാതെ അങ്ങ് കുശുമ്പാവണ്ട മാതൃഭൂമി.. ഗംഗാരേട്ടനോട് ചോയിച്ചു നോക്ക്..

പട്ടിണിയും പരിവട്ടവും ആണെന്നെ ബാക്കിയുള്ളോർക്കൊക്കെ..

ആയിരം രൂപയ്ക്കു തെണ്ടുന്ന അസ്സോസിയേറ്റ് ഡയറക്ടർമാരെ കണ്ടിട്ടുണ്ടോ മാതൃഭൂമി ? ഇല്ലെങ്കിൽ ഗംഗാരേട്ടനോട് ചോദിക്ക്..

ഇന്നലെ എന്തേ വരാഞ്ഞേ എന്ന് ചോദിക്കുമ്പോൾ 'അച്ഛൻ ചെറുതായിട്ടൊന്ന് മരിച്ചു ' എന്ന് സ്വയം ചെറുതാക്കി പറയുന്ന സിനിമ പണിക്കാരെ കണ്ടിട്ടുണ്ടോ മാതൃഭൂമി ? ഗംഗാരേട്ടനോട് ചോയിച്ചാ മതി..

ചെറുമനസ്സുള്ളതോണ്ട് ചെറുതാവുന്നതല്ലന്നെ, പണി പോകാതിരിക്കാനാ.. അത്രക്ക് ഇയ്യാംപാറ്റ ജീവിതമാണ് ഞങ്ങടെ.. ഇത്രമാത്രം അരക്ഷിതാവസ്ഥയുള്ള ഒരു വിഭാഗത്തെ നിങ്ങ നിങ്ങടെ ലൈഫിൽ കണ്ടിരിക്കില്ല.. കഷ്ടപ്പാടാണ്..

publive-image

പിന്നെ മോശം സിനിമ ചെയ്ത നിങ്ങ വിമർശിക്കും അത്‌ നിങ്ങടെ അവകാശമാണ് എന്നല്ലേ ? ആണ്, അല്ലെന്നു ആരുപറഞ്ഞു ? വിമർശിക്കണം, എന്നാൽ തന്നെയേ നന്നാവു.. പക്ഷെ പ്ലീസ്, റിവ്യൂ എഴുതുമ്പോൾ കഥയെഴുതല്ലേ, കഥയെഴുതിയാലും ക്ളൈമാക്സ് എഴുതല്ലേ, നല്ല കുട്ടിയല്ലേ, പ്ലീസ്..

കഥയെഴുതിയാൽ പിന്നെ എങ്ങനെയാ മാഷേ സിനിമ കാണുമ്പോൾ ഒരു ത്രില്ല് ഉണ്ടാവുക.. കഥ സിനിമേടെ ഉള്ളിൽ കാണാനാല്ലേ ഞങ്ങ അത്‌ ഇണ്ടാക്കി വിടുന്നെ.. സാറ്റ് കളിക്കുമ്പോൾ പിള്ളേര് ഒളിച്ചിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുന്ന ഈ ഏർപ്പാട് ഫൗൾ ആണ്..

അത്‌ നിങ്ങ മാതൃഭൂമിക്ക് അറിയാഞ്ഞിട്ടാവില്ല എന്നെനിക്കറിയാം. പക്ഷെ നിങ്ങടെ നിർമലനും നസീമിനും ഒന്നും അറിയുന്നുണ്ടാവില്ല, അറിവുള്ളവർ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അല്ലെങ്ങിൽ ഗംഗാരേട്ടനോട് ചോദിക്കാൻ പറയണം...

-

< ചേതന ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ ഫാക്കല്‍റ്റിയാണ് യുവ സംവിധായകനും എഡിറ്ററുമായ സിബി ജോസ് ചാലിശ്ശേരി >

 

Advertisment