Advertisment

'ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു'; തിലകനോട് മാപ്പ് പറഞ്ഞ് സിദ്ധിഖ്, ആ തിരിച്ചറിവുണ്ടായല്ലോ അതു മതി !

author-image
ഫിലിം ഡസ്ക്
New Update

താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നും നടൻ തിലകനെ എതിർത്തു സംസാരിക്കേണ്ട സംഭവത്തിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞിരുന്നതായി നടൻ സിദ്ധിഖ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ധിഖ് അക്കാര്യത്തെ പറ്റി സംസാരിച്ചത്.

Advertisment

publive-image

സിദ്ധിഖിന്റെ വാക്കുകൾ:

'അസോസിയേഷന്റെ ഭാഗത്ത് നിന്ന് തിലകന്‍ ചേട്ടനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അന്ന് ചെയ്തത്. അത് വലിയ തെറ്റായി പോയെന്ന് പിന്നീട് കുറ്റബോധം തോന്നിയിരുന്നു. തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് ചെയ്തത്. അത് പിന്നീട് തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന്, അത് വലിയ വേദനയുണ്ടാക്കി.

ഒരു ചാനലിന്റെ പരിപാടിയില്‍ തിലകന്‍ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു വിധികര്‍ത്താക്കള്‍. ആ ഷോ പുറത്ത് വന്നില്ല. അന്ന് തനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയ്ക്ക് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാല്‍സല്യത്തോടെയാണ് അദ്ദേഹം നവ്യയോട് പെരുമാറുന്നത്.

എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെര്‍ഫോമന്‍സ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാള്‍ ചെയ്തതിനെ നന്നായി കോപ്പി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്.

അടുത്തത് തിലകന്‍ ചേട്ടനായിരുന്നു അഭിപ്രായം പറയേണ്ടത്. അദ്ദേഹം മൈക്കെടുത്ത് പറഞ്ഞു, സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ, അത് 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതു കൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു.

അതിന് ശേഷം ആ ഷോയില്‍ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെക്ക് പോയി. എന്തും വരട്ടയെന്ന് കരുതി ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്.

അതിന് ശേഷം ഒരുപാട് സംസാരിച്ചു. അദ്ദേഹമായി ഗാഢമായ ബന്ധമുണ്ടായിരുന്നു. ഞാന്‍ തന്നെയായിരുന്നു അത് നശിപ്പിച്ചത്. സംഘടനയുടെ ഭാഗത്ത് നിന്ന് എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതിന്‍ എപ്പോഴും എന്ത് അവസരം കിട്ടിയാലും ഞാന്‍ ക്ഷമചോദിക്കാറുണ്ട്.' സിദ്ദീഖ് പറഞ്ഞു.

film news sidiq
Advertisment