Advertisment

പാട്ടിന്‍റെയും പഠനത്തിന്‍റെയും ഉള്ളടക്കവുമായി വിദ്യാർത്ഥികളുടെ 'കൂട്' ബാന്‍റ്

New Update

പാലക്കാട്: സംഗീത തല്പരരായ ഒമ്പത് വിദ്യാർത്ഥികളുടെ ഒത്തുചേരൽ സ്വീകാര്യമായ ഒരു ഗായക സംഘമായി വളർന്നിരിക്കുകയാണ്. പാലക്കാട് വരദം മീഡിയയാണ് കൂട് എന്ന പേരിലുള്ള ഈ വിദ്യാർത്ഥി ഗായക സംഘത്തിന് ദിശ കാണിക്കുന്നത്.

Advertisment

പ്രതീക്ഷകളുടെയും, മോഹങ്ങളുടേയും ഈണങ്ങൾ ഇഴചേർത്ത്​ ഇവർ പുതിയ കാലത്തി​​ന്റെ ചലനങ്ങൾക്കൊപ്പം പാട്ടുപാടി ചുവട് വയ്ക്കുന്നു.തപ്പും തകിലുമായിപാട്ടും പഠനവുമായി

പെരുമ്പറയില്ലാതെ,ഹൃദയത്തിൽ സംഗീതമുള്ളവർക്ക് സമർപ്പണമായി.

publive-image

മലയാളം മാത്രമല്ല തമിഴ് ഹിന്ദി ഗാനങ്ങളും ഈ കലാ സംഘം ആലപിക്കാറുണ്ട്.കൂട് പുറത്തിറക്കിയ കലാ സംരംഭങ്ങൾ ശ്രദ്ധേയമായിരുന്നു.ആൽബവും സിനിമ ഗാനവും ജനപ്രിയമായി.പഴയ ഈണങ്ങൾക്ക്​ തങ്ങളുടെ കയ്യിലുള്ള കീബോർഡും, ഗിറ്റാറും, ഡ്രംസും ഉപയോഗിച്ച്​ പുതിയ ട്രാക്കുകൾ ഉണ്ടാക്കുന്നതുംപാട്ടുകൾ തനിമ ചോരാതെ ആലപിക്കുന്നതും പ്രേക്ഷക ശ്രദ്ധ നേടുന്നു.

ആദ്യ ഗാനം അലിഞ്ഞും ഉരുകിയും പുതിയ അനുഭൂതികൾ പകർന്നു.ഹൃദയഹാരിയായ യുവത്വത്തിന് പ്രതീക്ഷയുടെ വെട്ടം കാത്തിരിപ്പുണ്ടെന്ന് രണ്ടാമത്തെ തമിഴ് ഗാനവും പറയുന്നു. പാലക്കാട് വിവിധ സ്ഥലങ്ങളില്‍ പഠിക്കുകയും പാഠ്യേതര മേഖലയിൽ ജേതാക്കളാവുകയും ചെയ്തിട്ടുള്ള വിദ്യാർത്ഥികളാണ് കൂട് ബാന്റിന് പിന്നില്‍.

ചെമ്പൈ സംഗീത കോളേജ് വിദ്യാർത്ഥിനിയും വയലിനിസ്റ്റുമായ ആർ.ശിശിരയാണ് സംഗീതാഭിരുചിയുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി ഒരിടം വേണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് കൂട് ആരംഭിച്ചത്. ഗായകരിലും വരും തലമുറയിലും സുന്ദരസംഗീതം പകര്‍ന്നു നല്‍കപ്പെടണം എന്നാണ് കൂടിന്റെ ആത്യന്തിക ലക്ഷ്യവും.അതുല്യ ബാലചന്ദ്രൻ,ജി.സൈലേഷ്, സങ്കീർത്തന ജി.നായർ,നാഫിയ ജാഫർ, അശ്വിൻ,ധീരജ്.എസ്, അപർണ വളൂർ,നവനീത് എസ്.നായർ, നിഖിൽ.എം തുടങ്ങി വ്യത്യസ്ത കോഴ്‌സുകൾക്ക് പഠിക്കുന്ന വിവിധ അഭിരുചിയുള്ള കുട്ടികളാണ് കൂട് ഒരുക്കിയ സംഗീത വഴിയിലുള്ളത്.

ചിറ്റൂർ മ്യൂസിക്‌ കോളേജിൽ നിന്ന് സംഗീതത്തിൽ പ്രാവീണ്യം നേടുകയും പിന്നീട് ഹിന്ദി അദ്ധ്യാപികയായി വിരമിച്ച സുനിത ടീച്ചർ,ഉണ്ണി വരദം എന്നിവർ 'കൂട്' രക്ഷാധികാരികളാണ്.കലയും സംഗീതവും പാട്ടും കോമഡിയും സോഷ്യൽ മീഡിയകളിൽ വേണ്ടത്ര പ്രാധാന്യം കൈവരുകയും പലതും മനസ്സ് മടുപ്പിക്കുന്ന കാട്ടിക്കൂട്ടലുമാകുന്ന കാലത്ത് പ്രൊഫഷണലായും കാര്യക്ഷമമായും അവതരിപ്പിക്കുന്നു എന്നതാണ് കുട്ടികളുടെ കൂടെന്ന ബാന്റ് ബ്രാൻഡായതിന്റെ കാരണം.

മികച്ച ദൃശ്യ മികവോടെയും വ്യത്യസ്ത പശ്ചാത്തല മോടിയിലുമാണ് ഗാനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ യൂട്യൂബിലും വാട്സ്ആപ്പിലും ആല്‍ബം സ്വീകാര്യമായി. ആദ്യ രണ്ടു ഗാനവും ശ്രദ്ധേയമായതോടെ അടുത്ത കലാ സംരംഭത്തിന്റെ പണിപ്പുരയിലാണ് ഇവർ. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇവരുടെ പാട്ടുകള്‍ക്ക്. ആശയവും ആസ്വാദനവുംഅന്യോന്യം ഒന്നാകുന്ന പ്രകൃതി രമണീയതയുമുള്ളതാണ് ഇവരുടെ പാട്ടുകളൊക്കൊയും.

മനോഹരമായ ഉണര്‍ത്തു പാട്ടുകള്‍.

ഭാവ സാന്ദ്രമായ വർണ്ണ പുഷ്പവും പ്രണയ നൊമ്പരവും പോലെ.വിദ്യാർത്ഥി ജീവിതങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന തടസങ്ങളെ അതിജീവിച്ച് പാട്ടും പഠനവുമായി ഉയര്‍ന്നു പറക്കുവാന്‍ കരുത്തേകുന്നവയാണ് കൂടിന്റെ പാട്ടുകള്‍.സംഗീതത്തിനു പുതിയ മാനങ്ങൾ നൽകി കലാലയത്തിലൂടെയും നിത്യ ജീവിതത്തിലൂടെയും കൊട്ടിയും താളമിട്ടും നീങ്ങുന്നു,കൂട്. അവർക്ക് കൂട്ടായി നല്ലവരായ രക്ഷിതാക്കളും.

singing
Advertisment