Advertisment

ഡോളര്‍ കടത്തിനൊപ്പം സ്വര്‍ണക്കടത്തിലും ഇടപെട്ടു; കസ്റ്റംസിന് മുന്നില്‍ വെളിപ്പെടുത്തലുമായി എം. ശിവശങ്കര്‍

New Update

കൊച്ചി: കസ്റ്റംസ് കസ്റ്റഡിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഡോളര്‍ കടത്തിനൊപ്പം സ്വര്‍ണക്കടത്തിലെയും ഇടപെടലുകളെ കുറിച്ച്  വെളിപ്പെടുത്തി എം. ശിവശങ്കര്‍.

Advertisment

publive-image

കഴിഞ്ഞ ബുധനാഴ്ചയാണ് ശിവശങ്കറിനെ കോടതി അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സ്വപ്ന, സരിത് എന്നിവരെയും കസ്റ്റഡിയില്‍ വാങ്ങി ഇവര്‍ക്കൊപ്പമുള്ള ചോദ്യം ചെയ്യലില്‍ ഡോളര്‍ കരിഞ്ചന്തയില്‍ വാങ്ങുന്നതിനായി സഹായിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യലിലേക്ക് കസ്റ്റംസ് കടന്നത്.

സ്വര്‍ണക്കടത്തിന്റെ മാര്‍ഗങ്ങളെകുറിച്ചും ഇതിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചുമുള്ള വിവരങ്ങളാണ് കസ്റ്റംസ് തേടിയത്. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സ്വപ്നയെയും, സരിത്തിനെയും കൂടുതലും ചോദ്യം ചെയ്തത്.

മൂന്നു പേരെയും ഒര സമയം കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ ഇതുവരെ തുടരന്വേഷണത്തിന് സഹായകരമാകുന്ന നിരവധി വിവരങ്ങള്‍ ലഭിച്ചതായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നല്‍കുന്ന വിവരം.

കള്ളക്കടത്ത് സ്വര്‍ണമടങ്ങിയതെന്ന് കരുതുന്ന നയതന്ത്ര പാഴ്‌സലിന്റെ മറവിലെത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.

m sivasankar
Advertisment