Advertisment

ആരെയൊക്കെയോ ഫോണ്‍ ചെയ്യുന്നു, വീണ്ടും വന്നു ചോദ്യങ്ങള്‍ ചോദിക്കുന്നു; തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ കടുത്ത നടുവേദന; തന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്ന് എം ശിവശങ്കര്‍

New Update

കൊച്ചി: തന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്ന് എം ശിവശങ്കര്‍ കോടതിയില്‍. തനിക്കു കടുത്ത നടുവേദന ഉണ്ടെന്നും അതു ഗൗനിക്കാതെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

Advertisment

publive-image

ആയുര്‍വേദ ചികിത്സയിക്കിടെയാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത്. പതിനാലു ദിവസത്തെ ചികിത്സയായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ കടുത്ത നടുവേദനയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അതു ഗൗനിക്കുന്നില്ല.

ചോദ്യം ചെയ്യലിനിടെ അവര്‍ ഇടയ്ക്കിടെ ഫോണ്‍ ചെയ്യാനായി പുറത്തുപോവുന്നു. ആരോടൊക്കെയോ സംസാരിച്ച ശേഷം വീണ്ടും വന്ന ചോദ്യം ചെയ്യുന്നു. ഇതു മൂലം തനിക്ക് ഏറെ നേരം ഇരിക്കേണ്ടിവരുന്നു- ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

ഇന്നലെ രാത്രി ഒരു മണി വരെ തന്നെ ചോദ്യം ചെയ്തു. ഇന്നു പുലര്‍ച്ചെ വീ്ണ്ടും വിളിച്ച് എഴുന്നേല്‍പ്പിച്ചു. തുടര്‍ച്ചയായി ഇരിക്കുന്നത് തന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി ശിവശങ്കര്‍ പറഞ്ഞു.

m sivasankar
Advertisment