Advertisment

സ്വര്‍ണ്ണകള്ള​ക്ക​ട​ത്ത് കേസ്; മി​ക്ക ചോ​ദ്യ​ങ്ങ​ള്‍​ക്കും ശി​വ​ശ​ങ്ക​ര്‍ തു​ട​ര്‍​ച്ച​യാ​യി നു​ണ പ​റ​യുന്നു​വെന്ന് ക​സ്റ്റം​സ് കോടതിയില്‍

New Update

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ര്‍ സ​ത്യം പ​റ​യു​ന്നി​ല്ലെ​ന്നു ക​സ്റ്റം​സ് കോ​ട​തി​യി​ല്‍. ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്താ​ണ് എ​റ​ണാ​കു​ളം എ​സി​ജ​ഐം കോ​ട​തി​യി​ല്‍ ക​സ്റ്റം​സി​ന്‍റെ ആ​രോ​പ​ണം.

Advertisment

publive-image

മി​ക്ക ചോ​ദ്യ​ങ്ങ​ള്‍​ക്കും ശി​വ​ശ​ങ്ക​ര്‍ തു​ട​ര്‍​ച്ച​യാ​യി നു​ണ പ​റ​യു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ത​നി​ക്ക് ഒ​രു ഫോ​ണേ​യു​ള്ളൂ എ​ന്നാ​ണു ശി​വ​ശ​ങ്ക​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ ര​ണ്ടു ഫോ​ണു​ക​ള്‍ കൂ​ടി ഭാ​ര്യ കൈ​മാ​റി​യി​ട്ടു​ണ്ട്. ശി​വ​ശ​ങ്ക​റി​ന്‍റെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്നും ക​സ്റ്റം​സ് വാ​ദി​ച്ചു.

ഉ​ന്ന​ത സ്ഥാ​ന​ത്തി​രു​ന്ന​തി​നാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നും ക​സ്റ്റം​സ് ചൂ​ണ്ടി​ക്കാ​ട്ടി. കള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​ണെ​ന്നും അ​ന്ന് അ​സു​ഖം അ​ഭി​ന​യി​ച്ച്‌, ഭാ​ര്യ ഡോ​ക്ട​റാ​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

SIVASANKKER COURT
Advertisment