Advertisment

ദുരിതം മാറാതെ ദുരിതാശ്വാസ ക്യാമ്പ്; ക്യാമ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടു ആറ് പേരെ കാണാതായി

New Update

കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. അങ്കമാലിയിലെ മാഞ്ഞാലിക്കടുത്തുള്ള അയിരൂര്‍ എന്ന സ്ഥലത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് വെള്ളം കയറിയത്. ആയിരത്തോളം ആളുകള്‍ ഉണ്ടായിരുന്ന ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയറിയതിനാല്‍ കെട്ടിടത്തിന്റെ അടിയിലത്തെ നില തകര്‍ന്ന് ആറുപേരോളം ഒഴുകി പോയി.

publive-image

ആലുവ അയിരൂര്‍ എന്ന സ്ഥലത്തെ ക്യാമ്പാണ് വെള്ളത്തില്‍ മുങ്ങികൊണ്ടിരിക്കുന്നത്. നേവിയെ അറിയിച്ചിട്ടും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും അവസ്ഥ ഗുരുതരമാണെന്നുമാണ് വിവരം.

Advertisment