Advertisment

എസ്. എം. സി. എ. യും ബിഡികെ യും ചേർന്ന് ജൂബിലി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

New Update

കുവൈത്ത് : എസ്. എം. സി. എ. കുവൈറ്റിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ (SMYM) നേതൃത്വത്തിൽ ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.

Advertisment

publive-image

സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ഡിസംബർ 04 ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെയാണ് ക്യാമ്പ്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ക്യാമ്പ് നടക്കുക.

കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ അനുഭവപ്പെടാൻ സാധ്യതയുള്ള രക്തദൌർലഭ്യം നേരിടുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.bdkkuwait.org/event-registration എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

എസ് എം വൈ എം:- നോബിൾ 6097 0390 (അബ്ബാസ്സിയ), സുബിൻ 6588 6368 (ഫർവ്വാനിയ), ജിയോ +965 9403 1412 (സാൽനിയ), ഷിന്റോ 6592 8168 (സാൽമിയ)

ബിഡികെ:- മംഗഫ് / ഫഹഹീൽ: 69302536 I മഹബുള / അബു ഹലീഫ: 98557344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 98738016, അബ്ബാസിയ: 66149067

വാഹന സൌകര്യം ഏർപ്പെടുത്തുന്നതാണ്.

smca kuwait
Advertisment