Advertisment

ശ്രീ നാരായണചൈതന്യ സ്വാമികളുടെ 67 മത് മഹാസമാധി ദിനം ഡിസംബര്‍ 2 ന് എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കും

New Update

publive-image

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ സന്യാസി ശിഷ്യന്മാരിൽ പ്രഥമഗണനീയനും മലബാറിന്റെ അപ്പോസ്തലൻ എന്ന് ഗുരുഭക്തരുടെയിടയിൽ അറിയപ്പെടുകയും ചെയ്തിരുന്ന ശ്രീ നാരായണചൈതന്യ സ്വാമികളുടെ 67 മത് മഹാസമാധി ദിനം ഡിസംബര്‍ 2 ന് ബുധനാഴ്ച കാലത്ത് 10 മണി മുതൽ വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവ രാശ്രമത്തിൽ വെച്ച് ഗുരുപൂജ, സമൂഹപ്രാർത്ഥന, സമാധി അനുസ്മരണ സമ്മേളനം എന്നി ചടങ്ങുകളോടെ എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുo. ഉൽഘാടനം സ്വാമി പ്രേമാനന്ദ നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് ടി.ഷനൂപ് അധ്യക്ഷത വഹിക്കും.

kozhikode news sndp yogam kozhikode
Advertisment