Advertisment

സ്നേഹക്കൂട്ടം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

author-image
admin
New Update

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്ക് രാഷ്ട്രമായ ഇന്ത്യ മഹാരാജ്യം അതിന്റെ 69ആം റിപ്പബ്ലിക്ക് ആഘോഷിക്കുന്ന വേളയിൽ സ്നേഹകൂട്ടം ജിദ്ദ സാഹോദര്യത്തിന്റെ സമത്വത്തിന്റെ ഒരു റിപ്പബ്ലിക്കൻ സ്നേഹക്കൂട്ടം സംഘടിപ്പിച്ചു.

Advertisment

രാജ്യം സ്വാതന്ത്ര്യം നേടി റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുന്ന കാലയളവിൽ നേരിട്ടതിനേക്കാൾ ദുഷ്കരവും ബുദ്ധിമുട്ടും നേരിടുന്ന ഒരു സാഹചര്യത്തിലൂടെയാണ് 68 വർഷങ്ങൾക് ശേഷം ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത് എന്നും വെറുപ്പ് രാഷ്ട്രീയ വക്താക്കളായ സംഘപരിവാർ ഗോവെര്മെന്റിൽ നിന്നും ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസ്‌ ധർമം ആണെന്നും പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ച ഇന്ത്യൻ എംബസി സ്കൂൾ മുൻ ചെയർമാനും കെപിസിസി ഐ ടി സെൽ അംഗവുമായ  ഇഖ്‌ബാൽ പൊക്കുന്ന് അഭിപ്രായപ്പെട്ടു.

publive-image

രാജ്യം നേരിടുന്ന വെല്ലുവിളികൾ പലതാണെന്നും വർഗീയതയും ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യങ്ങൾക് എതിരെയുള്ള കടന്നു കയറ്റങ്ങൾ എതിർക്കപ്പെടേണ്ടത് തന്നെയാണെന്ന് പരിപാടിക്ക്‌ അധ്യക്ഷം വഹിച്ചു കൊണ്ട് സ്നേഹക്കൂട്ടം പ്രസിഡന്റ്‌ മുജീബ് മുത്തേടത് സംസാരിച്ചു.

രാജ്യത്തിന്റെ പേരിലുള്ള എല്ലാ ഒത്തുകൂടലുകളും മഹത്തരമാണെന്നും വർത്തമാന കാലത്ത് അതിനു ഏറെ പ്രസക്തി ഉണ്ടെന്നും ഇത് വരും തലമുറയ്ക്ക് രാജ്യസ്നേഹത്തിൽ അടിസ്ഥിതമായി മുന്നേറാനുള്ള ഊർജ്ജം നൽകട്ടെ എന്നും ആഘോഷ പരിപാടികളിൽ പങ്കെടുത്ത സംസാരിച്ച ശ്രീ: സഹീർ മാഞ്ഞാലി, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഇസ്മായിൽ കൂരിപ്പൊയിൽ, സിദ്ദിക്ക് ചോക്കാട്, നൗഷാദ് കാളികാവ്, വിജാസ് ചിതറ, അഷ്‌റഫ്‌ കൂരിയാട്, സിയാദ് വല്ലാഞ്ചിറ, കരീം മണ്ണാർക്കാട്, ഷിനോയ് കടലുണ്ടി, പ്രവീൺ എടക്കാട് എന്നിവർ അഭിപ്രായപ്പെട്ടു.

പരിപാടിക്ക് സെക്രട്ടറി അനീസ്‌ പട്ടാമ്പി സ്വാഗതവും സൽമാൻ ചോക്കാട് നന്ദിയും പറഞ്ഞു.

saudi
Advertisment