Advertisment

സൗദി ദേശീയ ദിനത്തിൽ സോഷ്യൽ ഫോറം അബഹയിൽ രക്ത ദാനം നടത്തി.

New Update

അബഹ: സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. അബഹ മെറ്റേർണിറ്റി ആൻ്റ് ചിൽഡ്രൺ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തിയത്.

Advertisment

publive-image

സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പയിൻ.

സെപ്റ്റംമ്പർ 23 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ക്യാമ്പയിൻ സോഷ്യൽ ഫോറം അസീർ റീജ്യനൽ കമ്മറ്റി വൈസ് പ്രസിഡണ്ടും ജിദ്ദ കോൺസുലേറ്റിലെ സാമൂഹ്യ ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് വിവേചനമില്ലാതെ ആതുര സേവനം നടത്തിയ സൗദി ഗവൺമെൻ്റും ആരോഗ്യ പ്രവർത്തകരും പകരം വെക്കാനാവാത്ത സേവനമാണ് ചെയ്തതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതിന് പകരമാകില്ലെങ്കിലും രക്തദാനം പോലുള്ള പ്രവർത്തനത്തിലൂടെ സോഷ്യൽ ഫോറം അധികാരികളുമായുള്ള സഹകരണത്തിന് മുന്നിട്ടിറങ്ങിയത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു

ഖമീസ് മുശൈത്ത്, അബഹ, ത്വരീബ്, വാദിയാൻ, പ്രദേശങ്ങളിലുള്ള നിരവധി ആളുകൾ രക്തം നൽകാൻ തയ്യാറായി. മെറ്റേർണിറ്റി ചിൽഡ്രൺ ആശുപത്രി രക്തബാങ്ക് മേധാവി ബന്തർ, ടെക്‌നീഷ്യൻ അഹ്‌മദ്‌, ഫ്രറ്റേർണിറ്റി ഫോറം അബഹ ഏരിയ പ്രസിഡണ്ട് യൂനുസ് കുറുവമ്പലം, സെക്രട്ടറി അൻവർ താനൂർ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു..

സോഷ്യൽ ഫോറം അബഹ ബ്ലോക്ക് ജനറൽ സെക്രട്ടറി അബൂബക്കർ സഅദി, സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Advertisment