Advertisment

ഡിസംബര്‍ 31 ന് ശേഷം ചില ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഡിസംബര്‍ 31 ന് ശേഷം പല ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകുന്നു. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ഓ അതിനുമുമ്പുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുക.

ഈ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് സേവനം ഡിസംബര്‍ 31 ന് ശേഷം തുടരേണ്ടെന്നാണ്  ഫെയ്‌സ്ബുക്കിന്റെ തീരുമാനം.

ഭാവിയില്‍ വാട്‌സ്ആപ്പ് വികസിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത പ്ലാറ്റ്‌ഫോമുകളായതിനാലാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍  വാട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനിച്ചത്.

ആന്‍ഡ്രോയ്ഡ് 4.0 മുതലുള്ളവ, ഐ.ഒ.എസ്7 ന്‌ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള പ്ലാറ്റ്‌ഫോമുകളുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ, അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബറിന് ശേഷം നോക്കിയ എസ്40 യില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ആന്‍ഡ്രോയ്ഡ് 2.3.7 നു മുമ്പുള്ള പതിപ്പുകളില്‍ ഫെബ്രുവരി ഒന്നിനുശേഷവും വാട്‌സ്ആപ്പ് ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

socialmedia fb whats aap
Advertisment