Advertisment

തീവണ്ടിയും കടന്ന് കീ കീ ചലഞ്ച് വിമാനത്തിലും;സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ സത്യാവസ്ഥ

author-image
admin
New Update

Advertisment

സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ് കീകി ഡാന്‍സ് ചലഞ്ച്. ഓടുന്ന കാറും തീവണ്ടിയും കടന്ന് ചലഞ്ചിപ്പോള്‍ ചെന്നെത്തിയിരിക്കുന്നത് വിമാനത്തിലാണ്. വിമാനത്തില്‍ നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന പൈലറ്റുമാരുടെ കികി ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എല്ലാവരും ചോദിക്കുന്നത് ഇതെങ്ങനെ സാധ്യമാകും എന്നാണ്.

പ്രൈവറ്റ് ജെറ്റ് പൈലറ്റായ യുവതിയാണ് വിമാനത്തില്‍ നിന്ന് ഓടിയിറങ്ങി കീകി ചലഞ്ച് നടത്തുന്നത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റും പൈലറ്റിനൊപ്പം വിമാനത്തിന്‍ നിന്ന് ചാടിയിറങ്ങുന്നത് വീഡിയോയില്‍ കാണാം. പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് റണ്‍വേയിലിറങ്ങുന്നത് വിഡിയോയിലുണ്ട്.

എന്നാല്‍ വീഡിയോ വൈറലായതോടെ വിമാനത്തിലെ കികി ചലഞ്ചിന്റെ സത്യാവസ്ഥ പുറത്തു വന്നു. പൈലറ്റായ അലേജന്ദ്ര മരിക്വസ് തന്നെയാണ് ഈ വീഡിയോയ്ക്ക് പിന്നാലെ ശരിയായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിമാനം ടാക്‌സി ചെയ്ത് വലിച്ചുകൊണ്ട് പോകുമ്പോഴായാരുന്നു കീകി ചലഞ്ച് നടത്തിയതെന്ന് അലേജന്ദ്ര വ്യക്തമാക്കി.

കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഇന്‍ മൈ ഫീലിങ്‌സ’ എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് കികി ചലഞ്ച്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടി ഡോര്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യണം. നിരവധി ജീവനുകളാണ് ഈ അപകട ചലഞ്ചിന് മുതിര്‍ന്ന് പൊലിയുന്നത്.

Advertisment