Advertisment

മന്ത്രി എ കെ ബാലന്‍റെ പ്രസ്താവനയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം

New Update

publive-image

Advertisment

തിരുവനനന്തപുരം :മന്ത്രി എ .കെ ബാലന്‍റെ പ്രസ്താവനയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങള്‍ രംഗത്ത് .കൊണ്ഗ്രെസ്സ് നേതാക്കള്‍ പലരും മാധ്യമങ്ങളില്‍ രംഗത്ത് എത്തിക്കഴിഞ്ഞു .ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും നല്കിയിരിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത് . തിരിച്ച് നല്‍കാനായി വിദേശത്ത് പോയി മക്കളെ കൊണ്ട് വരുമോയെന്ന് ചിലര്‍ ചോദിക്കുന്നു .അതിനായി മക്കളെ കൊണ്ടുവാരന്‍ പോയെതനെന്നും പറഞ്ഞ് വിദേശത്തുള്ള മക്കളോടൊപ്പം അദ്ദേഹം നില്‍ക്കുന്ന പടവും ചിലര്‍ നല്‍കിയിട്ടുണ്ട് .

publive-image

 

നിയമ വഴ്ചയോടുള്ള വെല്ലുവിളിയാണ് ഇത് വഴി ബാലന്‍ നടത്തിയതെന്നാണ് മുന്‍ കെ .പി .സി .സി പ്രസിഡന്റ്‌ വി .എം .സുധീരന്‍ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞത് .നടത്തിയത് നഗ്നമായ സത്യപ്രതിഞ്ഞലംഘനമാണെന്നും അതിനാല്‍ ബാലന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു .

publive-image

തങ്ങള്‍ ഒരു സംസ്ഥാനത്തെ മന്ത്രിയാണെന്നും അല്ലാതെ ക്വട്ടേഷന്‍ തലവനല്ലെന്നും കൊല്ലം ഡി .സി .സി .പ്രസിഡന്റ്‌ ബിന്ദുകൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു .പട്ടിക ജാതിക്കാരുടെ ക്ഷേമ പെന്ഷനുകള്‍ മുടങ്ങിയത് വിതരണം ചെയ്യാനാണ് മന്ത്രി ശ്രേമിക്കേണ്ടതെന്നും അവര്‍ ഓര്‍മിപ്പിച്ചു .

ഒരു കവല ചട്ടമ്പിയുടെ ശബ്ദമാണ് മന്ത്രിയിലൂടെ കേട്ടതെന്ന് എ ഐ സി സി അംഗം ഡോക്ടര്‍ ഹരിപ്രിയ അഭിപ്രായപ്പെട്ടു .

social media
Advertisment