Advertisment

മാതൃഭൂമിയുടെ വീരപോരാളിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് 'വീരാസ്തമനം' കവിത

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

രാജ്യസഭാംഗവും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 'വീരാസ്തമനം ' എന്ന അണുകവിത. ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് ആണ് തന്റെ നാലുവരിക്കവിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Advertisment

publive-image

വിരേന്ദ്ര കുമാർ എന്ന നാമത്തെ എല്ലാരീതിയിലും അന്വർത്ഥമാക്കിയ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഓർമിപ്പിക്കുന്ന വരികളിലാണ് കവിത ആരംഭിക്കുന്നത്. രാഷ്ട്രീയം, സാഹിത്യം , പ്രഭാഷണം, പത്രപ്രവർത്തനം തുടങ്ങി, കേരളീയ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലകളിലും തന്റേതായ 'വീരഗാഥകൾ ' രചിച്ചു മുന്നേറിയ അദ്ദേഹത്തിന്റെ ജീവിതത്തെ നാലു വരികളിലൂടെ കവി സ്മരിക്കുന്നു.

" വീരനാമധാരിയായ വീരനെ പോലുയർന്നു

വീരഗാഥ തീർത്തു രാഷ്ട്രസേവ ചെയ്യുമാ

വീഥിയിൽ ചലിച്ചു മാതൃഭൂമി കണ്ട നീ

വീറുമൂത്തെഴുതിയ യാത്രരേഖയേകമായ് "

മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറും കൂടിയായിരുന്നു വിരേന്ദ്രകുമാർ. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഓടക്കുഴൽ അവാർഡും , സി അച്യുതമേനോൻ സാഹിത്യ പുരസ്കാരവും അടക്കം ഒട്ടനവധി സാഹിത്യ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

ഇതിനകംതന്നെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞ ഈ കവിതയ്‌ക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ്.

sohan roy mp veerendra kumar
Advertisment