Advertisment

കുവൈറ്റില്‍ നാലുവയസ്സുകാരനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

New Update

കുവൈറ്റ് : കുവൈറ്റില്‍ നാലുവയസ്സുകാരനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി . സോമാലിയന്‍ ബാലനാണ് കൊല്ലപ്പെട്ടത്. ഹൃദയത്തിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം .മുറിക്കുള്ളില്‍ കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ട കുട്ടിയുടെ അമ്മയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.

Advertisment

publive-image

ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി . ഹൃദയത്തില്‍ മുറിവേറ്റ കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.

കുട്ടിയുടെ അടുത്തായി ഒരു കത്തിയും കണ്ടെത്തി. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. കൊലയാളിയെ കണ്ടെത്താന്‍ വിരലടയാളം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

kuwait kuwait latest
Advertisment