Advertisment

വിവാഹിതയായാലും ഗ്ലാമറില്‍ വിട്ടുവീഴ്ച്ചയില്ലാതെ സോനം; താലി കൈയില്‍ കെട്ടി താരം

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് സുന്ദരിയും നടന്‍ അനില്‍ കപൂറിന്റെ മകളുമായ സോനം കപൂറിന്റൈ വിവാഹം കഴിഞ്ഞിട്ട് അധിക നാളായില്ല. ആനന്ദ് അഹൂജയാണ് നാളുകള്‍ നീണ്ട പ്രണയത്തിനൊടുവില്‍ സോനത്തിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സോനത്തിന്റേതായി പുറത്തെത്തുന്ന ചിത്രമാണ് വീരെ ദി വെഡിംഗ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വന്‍ ഗ്ലാമര്‍ രംഗങ്ങളും, ഡയലോഗുകളിലെ ദ്വയാര്‍ത്ഥ പ്രയോഗവുമാണ് ഇതിന് കാരണം.

Advertisment

publive-image

ഇതിന് പിന്നാലെ എത്തിയിരിക്കുന്നത് സോനത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഇതിലും വന്‍ ഗ്ലാമറസായാണ് സോനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫിലിം ഫെയറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് ധരിച്ച താലി ഇപ്പോള്‍ നടി കൈയില്‍ കെട്ടിയാണ് നടക്കുന്നത്. പുത്തന്‍ ട്രെന്‍ഡാണ് താരം സൃഷ്ടിച്ചിരിക്കുന്നത്.

publive-image

സോനത്തെ കൂടാതെ വീരെ ദി വെഡിംഗില്‍ കരീന കപൂറും സ്വര ഭാസ്‌കറും നായികയായി എത്തുന്നുണ്ട്. പെണ്‍ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഗ്ലാമറസ് ഗാനരംഗം നേരെത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു ജൂണ്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

publive-image

Advertisment