Advertisment

പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സോണിയ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കവെ കാര്‍ഷിക നിയമത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ തേടണമെന്ന് സോണിയ ഗാന്ധി.

താങ്ങുവില ഒഴിവാക്കലടക്കം മോദി സര്‍ക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertisment