Advertisment

സീരിയല്‍ നടി സൂര്യ പിടിയിലായ കള്ളനോട്ട് കേസില്‍ സ്വാമി ബിജുവിനെ സംശയം. നടിയുടെ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് പിന്നില്‍ മണി മാര്‍ക്കറ്റിങ്ങും നാഗ മാണിക്യവും !

New Update

publive-image

Advertisment

കൊച്ചി: സീരിയല്‍ നടി സൂര്യ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ സീരിയല്‍-സിനിമ രംഗത്തെ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. സിനിമ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാമി ബിജുവിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

publive-image

കള്ളനോട്ടടി സംഘത്തിന് നടിയും കുടുംബത്തേയും പരിചയപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു .

publive-image

സാമ്പത്തികഭദ്രതയുള്ള ഇവരുടെ കുടുംബത്തിന്റെ ആഢംബര ജീവിതമാണ് നിലവിട്ട അവസ്ഥയിലേക്ക് എത്തിച്ചത്.

publive-image

പിന്നാലെ മണി മാര്‍ക്കറ്റിങ്ങും, നാഗ മാണിക്യം എന്നീ എളുപ്പ മാര്‍ഗ്ഗങ്ങളിലേക്ക് കടന്നുവെങ്കിലും കൈപൊള്ളിയതോടെ ഒടുവില്‍ കള്ളനോട്ടടിയിലേക്ക് തിരിയുകയായിരുന്നു. വീട് ജപ്തിയുടെ വക്കിലെത്തി നില്‍ക്കവെയാണ് കള്ളനോട്ടടിയില്‍ എത്തിപ്പെടുന്നത്.

publive-image

ഒളിവിലുള്ള ബിജുവിനായി പോലീസ് വലവിരിച്ചിരിക്കുകയാണ്. ഇയാളെ പിടികുടിയാല്‍ മാത്രമേ സിനിമ-സീരിയല്‍ മേഖലയുമായി കള്ളനോട്ട് സംഘത്തിന് എശന്തങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനാകൂ. ബിജു സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

latest malayala cinema
Advertisment