Advertisment

സൗദിയില്‍ റോഡരുകില്‍ പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല് ! വീഡിയോ വൈറല്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

സൗദി ∙ സൗദി അറേബ്യയിൽ റോഡരികിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല്. പർദ ധാരികളായ അഞ്ചു സ്ത്രീകള്‍ പരസ്പരം വഴക്കുകൂടുന്ന വിഡിയോ ആണ് വൈറലായി മാറിയത്. ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്.

തമ്മിൽ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല്. ഇവരുടെ സംസാരം റെക്കോർഡ് ആയിട്ടില്ലെങ്കിലും വാഹനത്തിലെ അറബിക് പാട്ട് പശ്ചാത്തലമായി വിഡിയോയിലുണ്ട്.

അര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തലസ്ഥാന നഗരമായ റിയാദിൽ നിന്നാണ് ചിത്രീകരിച്ചതെന്ന് കരുതുന്നു. എതിർവശത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ആരോ ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുട്ടി ഇടയ്ക്ക് താഴെ വീഴുകയും സ്ത്രീ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. എന്നാൽ, തല്ലുന്നതിനിടെ കുട്ടി വീണ്ടും താഴെ വീഴുകയും കരയുകയും ചെയ്യുന്നു. തൊട്ടടുത്തുകൂടെ വാഹനങ്ങൾ ചീറിപ്പായുന്നുമുണ്ട്. എന്നാല്‍ തമ്മില്‍ തള്ളിയ സ്ത്രീകള്‍ ആരെന്ന കാര്യം വ്യക്തമല്ല .

soudi news
Advertisment