Advertisment

സൗദിയില്‍ 12 മേഖലകളില്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ജോലി ഇല്ല. വിപുലമായ സ്വദേശിവല്‍ക്കരണം. ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും. മലയാളികള്‍ക്കും ബാധകം !

New Update

publive-image

Advertisment

റിയാദ് : സൌദിഅറേബ്യയിലെ 12 മേഖലകളില്‍ ( Sectors) ഇനി മുതല്‍ വിദേശികള്‍ക്ക് ജോലി ഇല്ല. പൂര്‍ണ്ണമായ സ്വദേശി വല്‍ക്കരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തന്മൂലം ലക്ഷക്കണക്കിന്‌ വിദേശികള്‍ക്ക് കൂട്ടമായി ജോലി നഷ്ടപ്പെടും. വരും മാസങ്ങളില്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും.

സൌദിഅറേബ്യ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടമാണിത്. വരുമാനത്തിന്‍റെ നല്ലൊരു പങ്ക് ആയുധങ്ങള്‍ക്കായി ചെലവിടുന്ന രാജ്യമാണ് സൌദിഅറേബ്യ.

മുഖ്യശത്രുവായ ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒരു ഭാഗത്തും മറുഭാഗത്ത് രാജ്യത്തെ ഗുരുതരമായ നിരവധി ആന്തരിക പ്രശ്നങ്ങളും മൂലം നട്ടംതിരിയുകയാണ് ഇന്ന് രാജ്യം. എണ്ണവിലയുടെ തകര്‍ച്ച ചില്ലറയൊന്നുമല്ല സൌദിഅറേബ്യ യുടെ സാമ്പത്തികമെഖലയെ ഉലച്ചിരിക്കുന്നത്.

publive-image

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യക്ക് അനുപാതമായി തൊഴിലില്ലായ്മയും രാജ്യം നേരിടുന്ന വലിയൊരു കീറാമുട്ടിയാണ്. സൌദിഅറേബ്യയിലെ തൊഴിലില്ലായ്മ ആകെ ജനസംഖ്യയുടെ 12.1 ശതമാനമാണ്. ഇത് വരും വര്‍ഷങ്ങളില്‍ ഇനിയും ഉയരുമെന്നതാണ് വാസ്തവം.

തൊഴിലില്ലായ്മ രാജ്യത്ത് അരാജകത്വം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സൗദി ഭരണകൂടം. അതൊഴിവാക്കാനും ആളുകളെ പരമാവധി ജോലികളില്‍ വ്യാപ്രുതരാക്കാനും വേണ്ടിയാണ് സൗദി സര്‍ക്കാര്‍ രാജ്യത്തെ 12 മേഖലകളില്‍ പൂര്‍ണ്ണമായ സ്വദേശിവല്‍ക്കരണം നടപ്പാക്കികൊണ്ട് ഉത്തരവിറക്കിയത്.

അടുത്ത ഹിജറ വര്ഷം അതായത് ഈ ഫെബ്രുവരി, മാര്‍ച്ച് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുകയാണ്.

സൌദിഅറേബ്യന്‍ ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രി ഡോക്ടര്‍ അലി അല്‍ജാഫിസ് പുറപ്പെടുവിച്ച ആ ഉത്തരവ് പ്രകാരം ഇനിമുതല്‍ 100% സ്വദേശി വല്‍ക്കരണം നടപ്പാക്കിയ ആ 12 മേഖലകള്‍ ഇവയാണ് :-

1. വാച്ചുകടകള്‍ , 2. കണ്ണട കടകള്‍, 3. മെഡിക്കല്‍ ഉപകരണ സ്റ്റോറുകള്‍,

4. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഷോപ്പുകള്‍, 5. കാര്‍ സ്പെയര്‍ പാര്‍ട്സ് ഔട്ട്‌ ലെറ്റ്‌ , 6. ബില്‍ഡിംഗ് മെറ്റീരിയല്‍ സ്റ്റോറുകള്‍, 7. കാര്‍പ്പെറ്റ് സെല്ലിംഗ് ഔട്ട്‌ ലെറ്റ് ,

8. ആട്ടോമൊ ബൈല്‍ ആന്‍ഡ് മൊബൈല്‍ ഷോപ്പ് , 9. ഹോം ഫര്‍ണിച്ചര്‍ സെല്ലിംഗ് ഷോപ്പ്, 10. റെഡി മെയ്ഡ് ഓഫീസ് മെറ്റീരിയല്‍, 11. റെഡി മെയ്ഡ് ഗാര്‍മെന്റ് ഷോപ്പുകള്‍,

12. പാത്രക്കടകളും കേക്ക് , പെസ്ട്രി ഷോപ്പുകളും .. ഇവയാണ് ഇനി അന്യരാജ്യക്കാര്‍ക്ക് ജോലി നല്‍കാന്‍ വിലക്കുള്ള സ്ഥലങ്ങള്‍.

ഇന്ത്യാക്കാരുള്‍പ്പെടെ ഒരു കോടിയിലധികം വിദേശികളാണ് സൌദിഅറേബ്യ യില്‍ വിവിധ മേഖലകളിലായി ജോലിചെ യ്യുന്നത്. അവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്ക് ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വമ്പന്‍ സ്വദേശിവല്‍ക്കരണത്തോടെ അവിടം വിടേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

saudi news Gulf saudi
Advertisment