Advertisment

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ 4 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയിൽ വിട്ടു

author-image
admin
New Update

publive-image

Advertisment

 

കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസിൽ പ്രതി സൗമ്യയെ 4 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയിൽ വിട്ടത്. സൗമ്യയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ട് നൽകിയത്.

മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ(80), ഭാര്യ കമല(65), മകൾ ഐശ്വര്യ(ഒൻപത്) എന്നിവർ എലിവിഷം അകത്തു ചെന്നു മ രിച്ച സംഭവത്തിലാണു സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതരബന്ധങ്ങൾക്കു തടസം നിന്നതിനാൽ മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നൽകി കൊലപ്പെടുത്തിയെന്നാണു സൗമ്യ മൊഴിനൽകിയത്.മൂത്ത മകൾ ഐശ്വര്യയെ ജനുവരി 21ന് ചോറിൽ എലിവിഷം നൽകി കൊലപ്പെടുത്തി. അമ്മ കമലയ്ക്ക് മീൻകറിയിലും അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നൽകിയത്....

Advertisment