Advertisment

സൗമ്യ ആ രഹസ്യം എന്നോട് മാത്രമാണ് പറഞ്ഞത്, അവള്‍ ആ കാര്യം പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി, വെളിപ്പെടുത്തലുമായി സൗമ്യയുടെ സഹോദരി

New Update

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുന്നതിന് മുമ്പ് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് സഹോദരി  .സൗമ്യയ്ക്ക് ഒരാളെ ഇഷ്ടമാണെന്നും തനിക്കെന്തെങ്കിലും പറ്റിയാല്‍ ആ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അച്ഛന്‍ പറഞ്ഞിരുന്നതായി സഹോദരി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യ തനിച്ചാകുമെന്ന ഭയം അച്ഛനുണ്ടായിരുന്നുവെന്ന് സഹോദരി പറയുന്നു.

Advertisment

publive-image

ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതരബന്ധങ്ങള്‍ക്ക് തടസം നിന്നതിനാലാണ് മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയതെന്നാണ് സൗമ്യ മൊഴി നല്‍കിയത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ കമല(65), മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവരാണ് എലിവിഷം ഉള്ളില്‍ ചെന്നു മരിച്ചത്.

സൗമ്യയുടെ അവിഹിത ബന്ധം, നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്‍കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഐശ്വര്യ മരിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. എലിവിഷമായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം ശരീരത്തില്‍ കണ്ടെത്തുകയും ചെയ്തു.

ഇതാണ് പൊലീസിന് സംശയം ബലപ്പെടാന്‍ കാരണമായത്. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെയാണ് മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചത്. മാതാവ് കമലയ്ക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ 2012ല്‍ മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേത് സ്വഭാവിക മരണമാണെന്നും സൗമ്യ മൊഴി നല്‍കി

Advertisment