Advertisment

സൗദിയെ പുറത്താക്കി യുറഗ്വായ് പ്രീക്വാർട്ടറിൽ; നൂറാം മത്സരത്തില്‍ സുവാരസിന് വിജയഗോള്‍ സ്വന്തം

New Update

Advertisment

സെഞ്ചുറി ആഘോഷം ഗോൾ കൊണ്ട് ആഘോഷിച്ചിരിക്കുകയാണ് യുറഗ്വായുടെ സൂപ്പർതാരം ലൂയിസ് സുവാരസ്. ലൂയി സ്വാരസിന്റെ മികവിലാണ് റഷ്യൻ ലോകകപ്പിൽ യുറഗ്വായ്ക്ക് തുടർച്ചയായ രണ്ടാം വിജയം നേടാനായത്.ഇരുപത്തിമൂന്നാം മിനിറ്റിൽ സുവാരസ് നേടിയ ഗോളിൽ ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരേ നേടിയ ഗോളായി.

ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായുടെ ജയം. മൽസരത്തിലുടനീളം യുറഗ്വായ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാനായെയെങ്കിലും ഗോൾ നേടാനാകാതെ പോയതാണ് സൗദിക്ക് തിരിച്ചടിയായത്. ആദ്യ മൽസരത്തിൽ ഈജിപ്തിനെതിരെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായ് ജയിച്ചത്. യുറഗ്വായുടെ വിജയത്തോടെ ഗ്രൂപ്പ് എയിൽനിന്ന് സൗദി പുറത്തായി.അവസാന നിമിഷം വരെ പൊരുതിയാണ് സൗദി കീഴടങ്ങിയത്.

ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന സുവാരസ് കിട്ടിയ അവസരം മുതലെടുത്ത് സൗദിയുടെ വലയിലേക്ക് പന്ത് തട്ടി. സൗദി ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍-ഒവൈസിനു പിഴച്ചപ്പോള്‍ ഉറുഗ്വേയ്ക്ക് ലഭിച്ചത് വിജയഗോള്‍.

കാർലോസ് സാഞ്ചസിന്റെ ഒരു കോർണറിൽ നിന്നായിരുന്നു സുവാരസിന്റെ ഗോൾ. മാർക്ക് ചെയ്യപ്പെടാത നിൽക്കുമ്പോൾ പോസ്റ്റിന് മുന്നിൽ നിന്നു ലഭിച്ച പന്ത് ഒന്ന് ചെറുതായി ടാപ്പ് ചെയ്യേണ്ടിയേ വന്നുള്ളൂ സൂപ്പർ സ്ട്രൈക്കർക്ക്. ഈയൊരു ഗോൾ മാത്രമാണ് ഇരു ടീമുകളെയും വേർതിരിച്ചത്. ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെയായിരുന്നു മത്സരം. ലഭിച്ച അവസരങ്ങൾ ഫിനിഷിങ്ങിലാണ് സൗദി ഏറെയും തുലച്ചുകളഞ്ഞത്. മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അവർക്ക് വിനയായി.

ലോകകപ്പില്‍ സൗദി അറേബ്യയും യുറഗ്വായും ആദ്യമായാണ് മുഖാമുഖം വരുന്നത്. ലോകകപ്പില്‍ 15-ാം മത്സരം കളിക്കുന്ന സൗദി പക്ഷേ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരെ ആദ്യമായാണ് കളിക്കുന്നത്.

Advertisment