Advertisment

ഇതുവരെ നടന്നത് ബൃഹത്തായ അന്വേഷണമെന്ന് കോട്ടയം എസ്പി; അറസ്റ്റ് തെളിവുകള്‍ ബോധ്യപ്പെട്ടതിന് ശേഷം മാത്രം

New Update

കൊച്ചി: ജലന്ധര്‍ ബിഷപ്പ് കേസില്‍ ഇതുവരെ നടന്നത് ബൃഹത്തായ അന്വേഷണമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് തെളിവുകള്‍ ബോധ്യപ്പെട്ടതിന് ശേഷം മാത്രമെന്നും എസ്പി പറഞ്ഞു. അന്വേഷണ സംഘത്തിന് മേല്‍ ഒരുതരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളില്ലെന്നും എസ്പി പറഞ്ഞു.

publive-image

അഞ്ച് സംസ്ഥാനങ്ങളിലും ഏഴ് ജില്ലകളിലുമാണ് ഇതുവരെ അന്വേഷണം നടത്തിയതെന്ന് എസ്പി വ്യക്തമാക്കി. ഇതുവരെ നൂറിലെേറ സാക്ഷികളുടെ മൊഴിയെടുത്തെന്നും കോട്ടയം എസ്പി പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി.

Advertisment