Advertisment

ബിജെപിയെ താഴെയിറക്കാന്‍ ചിരകാല ശത്രുക്കള്‍ ഒരുമിക്കുന്നു; യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം

New Update

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി സമ്മാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നു. ബിജെപിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തിനായി ബിഎസ്പി-എസ്പി സഖ്യം രൂപീകരിച്ചിരിക്കുകയാണ് യുപിയില്‍. സമാജ്വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബിഎസ്പി) സഖ്യം രൂപീകരിക്കുമെന്നാവര്‍ത്തിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. കൃത്യം സീറ്റുകള്‍ നല്‍കിയാല്‍ സഖ്യമുണ്ടാക്കാമെന്ന് കഴിഞ്ഞ ദിവസം ബിഎസ്പി നേതാവ് മായാവതിയും വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാകണ്ണുകളും ഉത്തര്‍പ്രദേശിലേക്കാണ്. യുപിയില്‍ കാര്യങ്ങള്‍ എന്തായിരിക്കുമോ അതായിരിക്കും ഇന്ത്യയുടെ വിധി. രാജ്യത്തെ സാമ്പത്തികപരമായും സാമൂഹികപരമായും ബിജെപി തകര്‍ത്തു. വിശ്വകര്‍മ്മ ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ബിജെപിയുടെ ഭരണത്തില്‍ ഒന്നും ലഭിക്കുന്നില്ല. വില വര്‍ധനയും നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ബിജെപിക്ക് പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കാനുള്ള സമയമിതാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് പലതവണ ആവര്‍ത്തിച്ച അഖിലേഷ് വ്യക്തമാക്കി.

ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ ബിഎസ്പി സന്നദ്ധരാണെന്ന് ലഖ്‌നൗവില്‍ കഴിഞ്ഞ ദിവസം മായാവതി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തന്റെ പാര്‍ട്ടി ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കിയാല്‍ മാത്രമാണ് സഖ്യം രൂപീകരിക്കുക. അല്ലെങ്കില്‍ ഒറ്റയ്ക്ക് ബിജെപിയെ നേരിടുമെന്നായിരുന്നു ഇവരുടെ പ്രസ്താവന.

Advertisment