follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

100 കോടി വാര്‍ഷിക വരുമാനമുണ്ടായിട്ടും ധോണിയ്ക്ക് ഇന്ത്യ സിമന്റ്‌സ് എന്തിന് ജോലി നല്‍കി.?; ധോണിയ്ക്ക് നല്‍കിയ ഓഫര്‍ ലെറ്റര്‍ പുറത്ത് വിട്ട് ലളിത് മോദി ചോദിക്കുന്നു

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 09/05/2017

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്കെതിരെ മുന്‍ ഐപിഎല്‍ മേധാവി ലളിത് മോദി രംഗത്ത്. ബിസിസിഐയുടെ മുന്‍ പ്രസിഡന്റായ എന്‍.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്‌സ് ധോണിയ്ക്ക് നല്‍കിയ ഓഫര്‍ ലെറ്റര്‍ പുറത്തു വിട്ടാണ് ലളിത് മോദി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലളിത് മോദിയുടെ ആരോപണം. 100 കോടി വാര്‍ഷിക വരുമാനമുണ്ടായിട്ടും ധോണിയ്ക്ക് ഇന്ത്യ സിമന്റ്‌സ് എന്തിന് ജോലി നല്‍കിയെന്നാണ് മോദി ചോദിക്കുന്നത്.



2012 ലായിരുന്നു മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യ സിമന്റ്‌സിന്റെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായി നിയമിക്കുന്നത്. ഓഫര്‍ ലെറ്റര്‍ പ്രകാരം 43000 രൂപയായിരുന്നു ധോണിയുടെ അടിസ്ഥാന ശമ്പളം. ഇതിനു പുറമെ, 21970 ന്റെ ഡിയര്‍നെസ് അലവന്‍സും സ്‌പെഷ്യല്‍ പേയായി 20000, സ്‌പെഷ്യല്‍ അലവന്‍സായി മാസം 60000 വും വേറെയും ലഭിക്കും.

ന്യൂസ് പേപ്പര്‍ എക്‌സ്‌പെന്‍സായി മാസം 175 രൂപയും എന്റര്‍ടെയ്ന്‍മെന്റ് ചെലവിലേക്ക് 4500 രൂപയും ഓഫര്‍ ലെറ്റര്‍ പ്രകാരം ധോണിയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ കമ്പനിയുടെ ചെന്നൈയിലെ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ ധോണി ചാര്‍ജെടുത്തതു മുതല്‍ അദ്ദേഹത്തിന്റെ കറന്റ്, വെള്ളം, കുക്കിങ് ഗ്യാസ് തുടങ്ങിയ ബില്ലുകളും കമ്പനിയായിരിക്കും അടക്കുക എന്നും ഓഫര്‍ ലെറ്ററില്‍ പറയുന്നു. അതെസമയം ഈ ഓഫര്‍ ലെറ്ററിന്റെ ആധികാരികത സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+